ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുകൾ

        മേളത്തിൽച്ചെന്നുമേഷാം ഞെളി‌വു നിവിരുവോ
             ളം പ്രഹാരങ്ങൾ മേന്മേൽ
        മേളക്കേണം, സഭായാം വരുമളവിലിഴ-
             ച്ചീടു പാഞ്ചാകന്യാം."
          പ്രസ്തതചമ്പുവിനെപ്പറ്റിയുള്ള നിരൂപണം ഇവിടെ അവസാനിപ്പിക്കാം. കട്ടികളെ എഴുത്തച്ഛന്മാർ എഴുത്തു പഠിപ്പിച്ചിരുന്നു മണലിൽ മൂന്നു തവണ വരപ്പിച്ചാണ്. "കക്കാ കക്കി പടിച്ചാൽ പിന്നെ ക്ഖക്ഖാ ഖിക്ഖി" യാണ് അഭ്യസിപ്പിച്ചിരുന്നത്. അന്നു മലയാളത്തിന്റെ അക്ഷരമാല പരിപൂർണമായിരുന്നു എന്നു നമുക്ക് ഇതിൽനിന്നു ഗ്രഹിക്കാവുന്നതാണ്. ആകെക്കൂടി നോക്കുമ്പോൾ ഭാരതചമ്പുവും ഭാഷാഭഗവതിക്ക് ഒരു കമനീയമായ കനകാഭരണമാണെന്നുതന്നെ കരുതണ്ടിയിരിക്കുന്നു.

കല്യാണസൗന്ധികം. ശ്രീമൂലം മലയാഭാഷാഗ്രന്ഥാവലിയിൽ ആറാം നമ്പരായി പ്രസിദ്ധപ്പെടുത്തീട്ടുള്ള കല്യാണസൗന്ധികം ചമ്പുവിന്റെ കർത്തൃത്വം അവിജ്ഞാതമായിത്തന്നെയിരിക്കുന്നു. (1) പോകായുന്നാകിൽ (2) തോട്ടുന്നു (ഉടക്കുന്നു)(3) വിച്ച (ആശ്ചര്യം) (4) മേത് (5) മണ്ഡലങ്ങൾ പല, ഇത്യാദി ചില പ്രാചീനങ്ങളായ പദങ്ങളും പ്രയോഗങ്ങളും അതിലും കാണ്മാനുണ്ട്. യതിഭങ്ഗദുഷ്ടങ്ങളായ പദ്യങ്ങൾ വളരെക്കുറവാണ്മായി പരിശോധിക്കുമ്പോൾ പ്രസ്തുതചമ്പുവിന്റെ കാലം കൊല്ലം ശതകത്തിന്റെ പൂർവാർദ്ധമാണെന്നു വരുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/185&oldid=156075" എന്ന താളിൽനിന്ന് ശേഖരിച്ചത്