ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

"തുമ്പ തിങ്കളൊടു കെങ്കതന്നെയും

            ചൂടുമപ്പനുടെയോമലുിദ്യണികൾ.
            ച്ചൊല്ലുവാനിഹ തുണയ് പുതാക മേ."

എന്നാണ് ലഘുഭാസ്കരീയത്തിലേ ഇഷ്ടദേതാപ്രാർത്ഥന. ഈ പദ്യത്തിനും നൈഷധത്തിലേ " പാലംഭോരാമിമദ്ധ്യേ ശശധരധവളേ" ഇത്യാ പദ്യങ്ങൾക്കും തമ്മിൽ ഏോദരസഹോദരത്വം സങ്കല്പിക്കുവാൻ യാതൊരു ന്യായവും കാണുന്നില്ല. മഴമങ്ഗത്തു നാരായണൻ നമ്പൂരി. ശങ്കരൻ നമ്പരിക്കു നാരായണൻ നമ്പൂരി എന്നൊരു പുത്രനുണ്ടായിരുന്നു. ഈ വസ്തുത നാരായണൻ നമ്പൂരി രചിച്ച സ്മാർത്ത പ്രായശ്ചിത്തവിമർശനിയിലുള്ള താഴെ ഉദ്ധരിക്കുന്ന പദ്യത്തിൽനിന്നു വിശദമാകുന്നു.

           "വിശ്വാമത്രജദേവരാതമുനിസാ-
                ഭൂതോദലസ്യാന്വയേ
            ഗ്രാമേ തത്ര മഹാവനേ മഹിഷപൂ-
                വേർ മങ്ഗലാഖ്യേ ഗൃഹേ
           ജാതശ്ശങ്കരനന്ദനോ ഗണിതവി
                ന്നാരായണാഖ്യോ ദ്വിജഃ
           പ്രായശ്ചിത്തവിമർശിനീമരചയൽ

സ്മാർത്താപരാധേഷ്വിമാം."










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/190&oldid=156080" എന്ന താളിൽനിന്ന് ശേഖരിച്ചത്