ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

193-194

                   അഞ്ചാമദ്ധ്യായം
 2.  നളമഹാരാജാവു_
               "തണ്ടാർമാതിൻ   കടാക്ഷാഞ്ചലകുവലയക-
                       ല്ല്യാണദാമാഞ്ചിതാത്മാ  
                 വണ്ടാർപൂവേണിമാർതൻ  മനസി നിഴലെടു-
                         ക്കുന്ന മങ്ഗല്യധാമാ 
                ഉണ്ടായീ പണ്ടുദഞ്ചൽഗുണഗണഗരിമാ-
                        ഭോഗവാൻ  ഭൂതധാത്രീ-
                   കണ്ഠാലങ്കാരരത്നം  നിഷധപതി നളോ
                             നാമ രാജാ മഹാത്മാ"           (2)   
     'മനസിനഴൽ കൊടുക്കുന്ന'  എന്ന പാഠം  അശുദ്ധമാണെന്നു പറയേണ്ടതില്ലല്ലോ.
 3.ദമയന്തിയുടെ നവയൌവനം_
           " ഗാത്രേ ഗാത്രേ  തുടർന്നൂ  മധൂരിമതിരളും 
                    യൌവനം;നേത്രരങ്ഗേ
            കൂത്താട്ടത്തിനു ലജ്ജായവനികയിൽ  മറ-
                 ഞ്ഞങ്ഗജന്മാ  വിരേജ;
             മുത്തേലും കൊങ്ക പങ്കേരുഹമുകുളസമം;
                ഹന്ത! താരുണ്യവായ്പോ-
              ടെത്തിക്കൈത്താർ പിടിച്ചൂ ഝടിതി  വടിവെഴും 

ശൈശവം പേശലാംഗ്യഃ." (3)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/204&oldid=156094" എന്ന താളിൽനിന്ന് ശേഖരിച്ചത്