ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ - അഞ്ചാമധ്യായം

                       ഉദ്യാനസീമനിറഞ്ഞു കവിഞ്ഞു പൊങ്ങീ
                       മെത്തുന്നനൽപ്പരിമളം കുസുമാവലീനാം,
                       നിത്യം പുളച്ചു വിളയാടിന  ചിത്തയോനി-
                       മത്തദ്വിപേന്ദ്രമദസൌരഭമെന്നപോലെ."   (5)
   മറ്റു മീന്നു ചമ്പുക്കൾ ; പൊർവ്വപർയ്യം.    കവിതന്റെ പോഷയിതാവായ  രാമവർമ്മമഹാരാജാവിനെപ്പറ്റി  രചിക്കുന്ന ഒരു  പ്രബന്ധത്തിൽ താൻ ഉണ്ടാക്കിയ  ഇതരപ്ര-

ബന്ധങ്ങളിൽ നിന്നുപദ്യങ്ങൾ ഉദ്ധരിക്കുക എന്നുള്ളതു സ്വാഭാവികമല്ലായ്കയാൽ രാജരത്നാവലീയമാണ് ബാണയുദ്ധത്തേയും കൊടിയവിരഹത്തേയുംകാൾ മുൻപുനിർമിച്ചതെന്നു ഞാ ൻകരുതുന്നു. ബാണയുദ്ധത്തിലെ ഉഷാവർണനഗദ്യം കൊടിയവിരഹത്തിൽ പകർത്തുവാൻ നിർദ്ദേശമുള്ളതായി കാണുന്നതിനാൽ ബാണയുദ്ധം കൊടിയവിരഹത്തിനു മുൻപ് രചിച്ചതാണെന്നും സങ്കല്പിക്കാം.എന്നാൽ രാജരത്നാവലീയത്തിൽ ഇതരചമ്പുക്കളിലെ പദ്യങ്ങളിലെന്നുവിചാരിക്കരുത്. ഭാരതചമ്പുവിലെ യുദ്ധവർണ്ണനഘട്ടത്തിലുള്ള ഗദ്യം പ്രായേണ അതേ രൂപത്തിൽതന്നെ രാമവർമ്മമഹാരാജാവും ശത്രുക്കളുമായുള്ള യുദ്ധഘട്ടത്തിൽ പകർത്തിയിരിക്കുന്നു എന്നും, അതു രോരാഞ്ഞിട്ടെന്നപോലെ ഞാൻ മുൻപു ഉദ്ധരിച്ചിട്ടുള്ള ചിത്രം കേൾക്കശഖേ എന്നും കയ്യിൽക്കോരിക്കുടിച്ചും എന്നുമുള്ള രണ്ടു പദ്യങ്ങളും കൂടി അതിനപ്പുറം എടുത്തുചേർത്തിരിക്കുന്നു അനുവാചകന്മാരെ അനുസ്മരിപ്പിക്കേണ്ടിയിരിക്കുന്നു. രാജരത്നാവലൂയത്തിലും കൊടിയവിരഹത്തിലും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/211&oldid=156101" എന്ന താളിൽനിന്ന് ശേഖരിച്ചത്