ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരവസരത്തിൽ തൃശ്ശിവപേരൂർക്ഷേത്രത്തിൽ നർത്തനം ചെയ്യുന്നതിനു വന്ന മന്ദാരമാലയെ കണ്ടു മഹാരാജാവും കാമാതുരനാകുന്നു.നായികയുടേയും നായകന്റേയും അയോഗവിപ്രലംഭം കവി അനിതരസാധാരണമായ ചാതുർയ്യത്തോടുകൂടി വർണ്ണിച്ചിരിക്കുന്നു.ഒടുവിൽ കരുണാകുലയായ പാർവതീദേവി അവരെ ഘടിപ്പിക്കുന്നതിനു തന്റെ ഭക്തയായ യോഗപ്രഭ എന്ന യോഗിനിയെ അയയ്ക്കുകയും ആ തപസ്വിനി രണ്ടുപേരേയും പൂർവവൃത്താന്തം ഗ്രഹിപ്പിച്ചുദാമ്പത്യലാഭത്താൽ ചരിതാദ്ധരാക്കുകയും ചെയ്യുന്നു. ഇതാണ് പ്രസ്തുതചമ്പുവിലേ കഥാവസ്തു. രാമവർമ്മതമ്പുരാന്റെ ജീവിതചരിത്രത്തെ പരാമർശിച്ച് ചിലതെല്ലാം ഞാൻ മുന്പു പ്രസ്താവിച്ചുവല്ലോ.രാജരത്നവലീയം നിർമ്മിച്ച കാലത്ത് അദ്ദേഹത്തിന്റെ മാതാവു ജീവിച്ചിരുന്നു.

       മുക്താഹാരങ്ങൾ ചൂഴും തടവി വടിവെഴും 
             പട്ടുമേലീപ്പുതൻകീഴ്-
       പ്പുത്തൻമാണിക്യതല്പേ മണമിളകിന പ-
             ട്ടോപങാനാഭിരാമേ 
       ബദ്ധാഭോഗം നിഷണ്ണാമഭിമതപരിവ-
             രാന്വിതാം ദീപ്തിപൂരോ-
       ന്നത്യാ രണ്ടാമതും വച്ചൊരു കനകവിള-
              ക്കെന്നപോലെ ലസന്തീം

എന്നു മറ്റും കവി ശിവനാമങ്ങളെ ആമ്രേഡനം ചെയ്യുന്ന ആ രാജ്ഞിയെ ഉപശ്ലോകനം ചെയ്യുന്നുണ്ട്.രാമവർമ്മാവിന്റെ തിരുവവതാരത്തെപ്പറ്റി 'മാടഭ്രപാന്വ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/214&oldid=156104" എന്ന താളിൽനിന്ന് ശേഖരിച്ചത്