ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വർമ്മാ എന്നൊരനുജനുമുണ്ടായിരുന്നു എന്നു രാജരത്നാവലീയത്തിൽനിന്നു കാണാം.ഗോദവർമ്മാ രാമേശ്വരത്തുനിന്നു തിരിയെ എഴുന്നള്ളിയ ഉടനെ തീപ്പട്ടതായി തെങ്കൈലനാഥോദയത്തിൽ പറയുന്നുണ്ടെന്നു പ്രസ്താവിച്ചുകഴിഞ്ഞുവല്ലോ.

                                                  രാജരത്നാവലീയത്തിലെ കവിതാരിതി.  ഒന്നാംകിടയിലുള്ള ഒരു ചമ്പുവാണ്  രാജരത്നാവലീയം  എന്നു താഴെ ഉദ്ദരിക്കുന്ന പദ്യഗദ്യങ്ങളിനിന്നു സ്ഫടികസ്ഫുടമായി ഗ്രഹിക്കാവുന്നതാകുന്നു.
   1. പദ്യങ്ങൾ: മാടമഹാരാജവംശം-
      "കൊണ്ടാടിക്കൊണ്ടു സംഭാവിതവിബുധജനാ-
                വിക്രമശ്രീ വിഹാരം
        തണ്ടീടും കേളിസൌധാ, വിശദതരയശോ-
                ഭ്രഷിതാശേഷോകാഃ,
        വിണ്ടാർവേതണ്ഡഷണ്ഡക്ഷപണനിപുണക-
                ണ്ഠീരവാ, മേന്മകൈക്കൊ-
        ണ്ടുണ്ടായീ  തത്ര പുര്യാം തുലിതവലരിപു-
               പ്രാഭവാ  ഭ്രമിപാലാഃ."                               (1)
  
    2. രാമവർമ്മമഹാരാജാവിന്റെ സിദ്ധികൾ.-
         "ശ്രീരാമം വീരലക്ഷ്മ്യാ, ശിവശിവ വിജയം
               വിക്രമംകൊണ്ടു, പാരാ-
          വാരം ഗാംഭീർയ്യവൃത്യാ, നവതനുസുഷമാ-

സമ്പദാ ശംബരാരിം,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/216&oldid=156106" എന്ന താളിൽനിന്ന് ശേഖരിച്ചത്