ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ-അഞ്ചാമധ്യായം ണാമന്തികേ വാണ്ണുലാവുന്ന രംഭോർവശീമേനകാമുഖ്യദേവാങ്ഗനാവൃന്ദവിസ്മേരനിഷ്പന്ദഖേലൽകടാക്ഷപ്രഭാപുഞ്ജതാപിഞ്ഛിതവ്യോമസീമാങ്ഗണം" തുടങ്ങിയ പങ്ക്തികൾ ഏതു സഹൃദയനെയാണ് ആനന്ദിപ്പിക്കാത്തത്?

           ചില ഉല്ലേഖങ്ങൾ ഏറ്റവും ഉച്ഛൃംഖലങ്ങളാകുന്നു. യോഗപ്രഭ നായകന്റെ രാജ്യഭരണപാടവം നായികയെ വിസ്തരിച്ചു കേൾപ്പിക്കുമ്പോൾ "പാതാളത്തിലിരുന്നു തദീയം പുകൾനെറിതന്നെബ്ഭുജഗവധൂടികൾ പാടുന്നതുകേട്ടഹികുലപെരുമാൾ പരമാനന്ദാലാനന്ത്യേന കുലുക്കീടുന്ന ഫണാവലിതന്മേലിളക്കം ഭൂമിയൊടൊക്കവിറയ്ക്കും  കാഞ്ചനഗിരിമുകൾതന്നിൽവിളങ്ങും നാകേ മേവിനദിവിചരയൂനാമമൃതാസ്വാദേ കയ്യിൽചേർന്നൊരു പൊന്നിൻകിണ്ണം ഭീണ്ണെന്നൻപൊടു ഭ്രയോ ഭ്രയോ വീഴുന്നതു കണ്ടമരമൃഗാക്ഷികൾ കയ്യുംകൊട്ടികിമപി കളിച്ചുചിരിച്ചീടുന്നു" എന്നുപോലും വർണ്ണ​ിക്കുവാൻ കവിക്കു സങ്കോചം കാണുന്നില്ല.
           മന്ദാരമാലയുടെ വിരഹവേദന കവി ചിത്രണംചെയ്യുന്ന ഒരു ചെറിയ ചിത്രം കൂടി ഉദ്ധരിക്കേണ്ടതുണ്ട്.  

"ആലാലം മമ മദകളപരഭൃതനിലവിളി ചെവികളിലരുളീടുന്നൂ, മാലേകുന്നിതു ‌മധുകരനിനദവുമരുതരുതെരിപൊടി പെരുകീടുന്നൂ, ആലേപങ്ങളുമൊരുകുറി തൊടുകിലിതുടൽ മമ ശിവശിവ പൊളുകീടുന്നൂ, ആലാപൈരലമകമലർ പരവശമശരണമിതു ബത മറുകീടുന്നു. താങ്ങീ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/223&oldid=156111" എന്ന താളിൽനിന്ന് ശേഖരിച്ചത്