ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സങ്ഗീതകേതുവും ചെന്നുചേരുന്നു. അപ്പോൾ നയകനു "ചെവിയിലമൃതധാരാപ്ലാനം വിശ്വരമ്യം" ഭാഗ്യവശാൽ ലബ്ധമായി. അതു നായികയുടെ

     "അർത്ഥിക്കുന്നേൻ വിധാവൊടുമുഹുരവി ഞാൻ
             ജന്മാജന്മാന്തരേ മേ
       ഭർത്താ സംഗീതകേതുർഭവതു വിധിവശാൽ."

എന്ന പ്രാർത്ഥനയായിരുന്നു ഉടനേ നായൻ "മുഗ്ദ്ധ, ഹാ കഷ്ടം" എന്നു പറഞ്ഞു നായികയെ പാണിസപർശം കൊണ്ടു പ്രബുദ്ധയാക്കി. അങ്ങനെ അവർ തമ്മിൽ വീണ്ടും സമാഗമമുണ്ടാകുകയും രാഹുവക്ത്രത്തൽനിന്നു വിമുക്തമായ ചന്ദ്രമണ്ഡലംപോലെ തദനന്തരം അവർ തമ്മിലുള്ള പ്രേമം പൂർവാധികമായി പ്രശോഭിക്കുകയും ചെയ്യുന്നു. വർഷകാലത്തേ ഒരു രാത്രിയിൽ നായികനായ കന്മാർ വിരഹപീഡിതരായി സഞ്ചരിക്കുമ്പോൾ അവർക്ക് ആകസ്മികമായി പുനസ്സമാഗമം സിദ്ധിക്കുന്നുവെന്നാണ് കോടിവിരഹത്തിൽ പ്രസ്താവിക്കുന്നത്.

 കവിതരീതി. കൊടിയവിരഹത്തിൽ നിന്നു ചില പദ്യഗദ്യങ്ങൾ ഉദ്ധരിക്കാം.

1. പദ്യങ്ങൾ നായകനോട് തോഴർ നായികയെപ്പറ്റി-

  "മനേഭവരസായനം , മധുരിമപ്രകാശോദയം,

മഹാജനമഹോത്സവം, മനുജലോകദീപാങ്കുരം,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/234&oldid=156120" എന്ന താളിൽനിന്ന് ശേഖരിച്ചത്