ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വാർമെത്തീടുന്നു വിദ്വജ്ജനനിഗദിതകൈ-

  ലാസനാഥപ്രഭാവ-

ശ്രീമഹാത്മ്യങ്ങൾ കേട്ടും പ്രകടിതരുചി ക-

  ണ്ടും പ്രസന്നാന്തരാത്മാ

ധീമാനല്പസ്മിതം ചെയ്തഖിലസദസി ചെ-

  ല്ലൂരപൂർണ്ണത്രയീശ-

ശ്രീൽകാരുണ്യപാത്രം കവിമഴകിനൊടാ-

  ദിഷ്ടവാൻ പ്രൌഢവാചാ.

വിദ്യാവല്ലഭ, നീലകണ്ഠ, സുകവേ,

  ചെല്ലൂരനാഥോദയം

ചിത്രം പണ്ടു കൃതം പുനശ്ച രചിതം

  നാരായണീയം  ത്വയാ;

അദ്യൈവാരഭതാം ഗിരാ മമ ഭവാൻ

  തൈങ്കൈലനാഥോദയ-

പ്രത്യഗ്രാഖ്യകലർന്ന ബന്ധുരഗുണം

  ബന്ധും പ്രബന്ധോത്തമം.

ഇത്ഥം നിയുക്തഃ കരുഭൂമിഭർത്ത്രാ

  ഭദ്രാചലക്ഷേത്രമഹത്വമാന്യം

ഹൃദ്യം കളോദാരമണിപ്രവാളൈ-

  ശ്ചിത്രസ്ഫുടാർത്ഥം വിദധേ പ്രബന്ധം."

ഈ പദ്യങ്ങളിൽ നിന്നു വീരകേരളവർമ്മമഹാരാജാവ് തൃശ്ശൂരിൽ ശിവരാത്ര്യുത്സവത്തിന് എഴുന്നള്ളിയ അവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/245&oldid=156131" എന്ന താളിൽനിന്ന് ശേഖരിച്ചത്