ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്ന പദ്യത്തിൽ ഒട്ടൊട്ടു കേൾക്കുന്നത്.പ്രസ്തുതചമ്പുക്കൾ മൂന്നിനും പുറമേ വേറയും ചില പ്രബന്ധങ്ങൾ നീലക​ണ്ഠൻനിർമ്മിച്ചിരിക്കാം.അവ ഇപ്പോൾ അവിഞ്ജേയകർത്തൃകങ്ങളായാണ് പ്രചരിക്കുന്നത്. പപ്രഥേ തൽ പൃഥിവ്യാം എന്നൊരു കവിമുദ്ര നാരായണീയത്തിലും തെങ്കൈലനാഥോദയത്തിലും കാണുന്നുണ്ട്.തൽ ക്ഷേത്രം........പപ്രഥേ എന്നു ചെല്ലൂരനാഥോദയത്തിലും അതിന്റെ രൂപാന്തരം കാണാം.അതു കലിസംഖ്യ കുറിക്കുന്നതായി ചില പണ്ഡിതന്മാർ സങ്കൽപ്പിക്കുന്നതു ശരിയല്ല.അങ്ങനെയാണെങ്കിൽ നാരായണീയവും തെങ്കൈലനാഥോദയം ആരംഭിക്കുന്നതിനു മുൻപുതന്നെ നാരായണീയം കവി രചിച്ചുകഴിഞ്ഞിരുന്നു എന്നു വിദ്യാവല്ലഭ ഇത്യാദി പദ്യത്തിൽനിന്നു നാം ധരിക്കുന്നതിനാൽ ,സുവ്യക്തമാണ് അതിനുപുറമെ 774-ൽ വീരകേരളവർമ്മമഹാരാജാവല്ല രാജ്യഭാരം ചെയ്തിരുന്നതെന്നും നമ്മുക്ക് അറിവുള്ളതാണല്ലോ.

ചെല്ലുരനാഥോദയം ഇതിവൃത്തം-

ശ്രീ പരമേശ്വരൻ കൈലാസപർവതത്തിൽ നിവസിക്കുമ്പോൾ ഒരവസരത്തിൽ ദേവന്മാർ അവിടുത്തെ സന്നിദാനത്തെ പ്രാപിച്ചു വിശ്വകർമ്മാവിനാൽ ആദിത്യകലകളെക്കൊണ്ടു നിർമ്മിതങ്ങളായ മൂന്നു ശൈവബിംബങ്ങൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/248&oldid=156134" എന്ന താളിൽനിന്ന് ശേഖരിച്ചത്