ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭൂമിയിലുണ്ടെന്നും അവയുടെ തേജസ്സുകൊണ്ടു ലോകം ദഹിക്കുന്നു എന്നും അവയെ അവിടുന്നുതന്നെ സ്വീകരിക്കണമെന്നും അറിയിച്ചു.കരുണാശാലിയായ ഭഗവാൻ അവർക്ക് അഭീഷ്ടം നൽകി ആ മൂന്നു ബിംബങ്ങളെയും പാർവതി ദേവിക്കു നിത്യപൂജയക്കായി ദാനം ചെയ്തു.പിന്നീട് അവയിലൊന്ന് മാന്ധാതാവിനും മറ്റൊന്ന് അദ്ദേഹത്തിന്റെ പുത്രനായ മുചുകുന്ദനും അവിടുന്നു ശ്രീപാർവതീദേവിയുടെ സമ്മതത്തോടുകൂടി കൊടുത്തു.ആ ബിംബങ്ങളെ അവർ തളിപ്പറമ്പത്തുവെച്ച് ആരാധിച്ചുപോന്നു.കാലാന്തരത്തിൽ അവ ഭൂഗർഭത്തിൽ അന്തർഹിതങ്ങളായിപ്പോയി.അങ്ങനെയിരിക്കെ ഭഗവാൻ ഒരിക്കൽ തന്റെ പാരിഷധമഖ്യനായ കുംഭോദരനേ ഭൂമിയിലേ സ്ഥിതികൾ അറിയുവാൻ നിയോഗിക്കുകയും ആ ഭക്തൻ തിരിയെച്ചെന്നു പെരുഞ്ചെല്ലൂർ ഗ്രാമത്തിന്റെ മാഹാത്മ്യം വർണ്ണിച്ചു കേൾപ്പിക്കുകയും ചെയ്തു.അപ്പോൾ ഭഗവാന് ആ സ്ഥലം തന്റെ നിത്യസാന്നിധ്യത്താൽ അലംകൃതമാക്കണമെന്നുതോന്നി.ആ ഘട്ടത്തിൽ ശതസോമൻ എന്ന കേരളരാജാവ് അഗസ്ത്യമഹർഷിയുടെ ഉപദേശമനുസരിച്ചു കൈലാസപർവതത്തിൽ ചെന്നു കലികൽമഷം ഭൂമിയിൽ നിന്നു നീങ്ങണമെന്നുള്ള അഭിസന്ദിയോടുകൂടി ശ്രീപരമേശ്വരനെ ഭജിക്കുകയും ഭക്തവത്സലനായ ഭഗവാൻ നീരാട്ടിനെഴുന്നള്ളിയിരുന്ന പാർവതീദേവിയോടു ചോദിക്കാതെ മൂന്നാമത്തെ ശിവബിംബം അദ്ദേഹത്തിനു സമ്മാനിക്കുകയും ചംയ്തു.തിരിയെ വന്നപ്പോൾ ദേവി അത്യ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/249&oldid=156135" എന്ന താളിൽനിന്ന് ശേഖരിച്ചത്