ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നുവേണ്ടി ഭൂമിയിൽ പ്രതിഷ്ഠിക്കണമെന്നു ഭഗവാൻ അവരോട് അരുളിചെയ്തു.ദ്വാരകയിൽ തിരിയെ വന്ന ശ്രീകൃഷ്ണൻ അതിനു യോഗ്യമായ സ്ഥലമേതെന്ന് അന്വേഷിക്കുവാൻ തന്റെ അനുജനായ സുദക്ഷിണനെ നിയോഗിച്ചു. ആ ഭക്തൻ എങ്ങും സഞ്ചരിച്ച് തൃപ്പുണിത്തുറയാണ് ആ അനുഗ്രഹത്തിന് അർഹത്തമം എന്നറിയിച്ചു.ശ്രീകൃഷ്ണൻ ഉടൻ തന്നെ അവിടെ അനന്താസനവിഗ്രഹം പ്രതിഷ്ഠിക്കുന്നതിന് അർജ്ജുനനോട് ആജ്ഞാപിക്കുകയും അർജ്ജുനൻ അപ്രകാരം ചെയ്യുകയും ചെയ്തു.

തെങ്കൈലനാഥോദയം ;ഇതിവൃത്തം- ശ്രീപരശുരാമൻ താൻ ക്ഷത്രിയരാജാക്കന്മാരോട് പടവെട്ടിപ്പിടിച്ചടക്കിയ ഭൂമി മുഴുവൻ കാശ്യപമഹർഷിക്കായി ദാനംചെയ്തതിന്റെശേഷം മഹേന്ദപർവതത്തിൽ തപസ്സുചെയ്യുമ്പോൾ അവിടെ ചില ബ്രാഹ്മണർ ചെന്നു തങ്ങൾക്കു വിഹിതകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനു സമ്പൽസമൃദ്ധമായ ഒരു ദേശം കിട്ടണെന്ന് അപേക്ഷിക്കുകയും, അതുസാധിക്കുന്നതിനുവേണ്ടി അദ്ദേഹം വരുണിനെ പ്രത്യക്ഷീകരിച്ചു തന്റെ യജ്ഞായുധമായ ശൂർപ്പം സമുദ്രത്തിലേക്കെറിഞ്ഞു അത് എവിടെ ചെന്നു വീണുവോ അതുവരെയുള്ള സ്ഥലം നാടാക്കി, അതിനു കൊങ്കണമെന്നു പേർ നൽകി, ആ നാട് അവർക്കായി ദാനം ചെയ്തു, അതിന്റെ പരിപാലനത്തിന് കേരളൻ എന്നൊരു രാജാവിനെ നിയമിക്കുകയും ചെയ്തു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/251&oldid=156137" എന്ന താളിൽനിന്ന് ശേഖരിച്ചത്