ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

1. ഗദ്യങ്ങൾ:ശ്രീകൃഷ്ണന്റെ രാജ്യത്തെപ്പറ്റിയുള്ള വർണ്ണനത്തിൽനിന്ന്-

                        ആതുരലോകമഹാലംബത്തിനു മേദുരഭാഗ്യവിലാസപയേധി,ക്കർത്ഥനവിതരണകൽപകശാഖിക്ക്ഷിരസായനവിഗ്രഹശാലി,ക്കവനീമണ്ഢലപൊന്നിൻ മാലയ്ക്കരികുലകാനനവഹ്നിജ്വാല,യ്ക്കംബുജനയനന്നായുർബലമൊരു നൂറായിരമാണ്ടിന്നും നല്തിപ്പെരുകിന വിജയവിഭാവമിയറ്റിപ്പാലിക്കേണം പരദൈവതമേ.ഈ ഗദ്യം അത്യന്തം മനോഹരമാണെങ്കിലും ഇതിൽ ഒരുഭാഗം രാമായണചമ്പുവിലേ സീതപരിത്യാഗപ്രബന്ധത്തിൽനിന്ന് എടുത്തു ചേർത്തിട്ടുള്ളതാണെന്നു പറയേണ്ടിയിരിക്കുന്നു.

2. ശ്രീകൃഷ്ണന്റെ പ്രത്യാഗമനത്തിൽ കാഴ്ച്ചക്കാരുടെ സംഭാഷണം-

നില്ക്ക വിശേഷമതീതമിതാനീഗ്രേ തിരുമെയ് കാണാമല്ലോ, മലർചരില്ലിൻ മധുരിമവെല്ലും കുനുചില്ലികളും കാണാമല്ലോ, മാകരകുണ്ഢലകാന്തികദംബം പാകിന കവിളിണ കാണാമല്ലോ, ശുകതുണ്ഡത്തൊടു പകതണ്ടീടും തിരുനാസികയും കാണാമല്ലോ, ശാരദശശധരബിംബംപോലെ ചാരുമുഖാബ്ജം കാണാമല്ലോ, വനാലികയും കൌസ്തുഭമണിയും തിരുമാറഴക്കം കാണാമല്ലോ,നിഷ്തൈതവമിഹ കോമളലളിതം തൃക്കയ്യിണയും കാണാമല്ലോ,കായാമ്പൂനിറമ്പിന പൂമെയ് മായാപേതം കാണാമല്ലോ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/261&oldid=156145" എന്ന താളിൽനിന്ന് ശേഖരിച്ചത്