ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

3. ദണ്ഡകം, ക്ഷേത്രപ്രതിഷ്ഠാവന്ദനം-

              തസ്മിൻ മഹോത്സവവിശേഷേ സമസ്തജന-
              മുൾപ്രീതിപൂണ്ടുവിളയാടീ ;
              ധരണിസുരർ കൂടീ ; സുരവിടപി വാടീ ;
              നവകുസുമനികരമുടനരജനകരകമല-
              സമുപഹൃതമധിധരണി ചാടീ ;
              ജബാലിമുഖ്യമുനിജാതങ്ങളൊക്കെ നിഗ-
              മാഘോഷമൻപൊടു തുടങ്ങീ ;
              ജനതതി മുഴങ്ങി ; ജയനുതികൾ പൊങ്ങീ ;
              ജപവിദികൾമഹിതഹുതകലവികളുമഴകുതിതു 
              ജഗദഖിലമൊളിവൊടു വിളങ്ങീ." -ഇത്യാദി
തെങ്കൈലനാഥോദയം ; പദ്യങ്ങൾ.

1. കൊച്ചി-

              "കല്യാണശ്രീ തഴയ്ക്കം ഭുജബലദമിത-
                       പ്രൌഢവൈരാകരാണാ-
               മുല്ലോലഭ്രൂ നടിനാടിതധരണിപരി-
                       ത്രാണനൃത്താന്തരാണാം
               ചൊല്ലേറും കീർത്തിപാളീകബളിതജഗതാം
                       കൊച്ചിയെന്നുണ്ടു ഭൂമൌ
               വെല്ലുന്നൂ കാപി മേളം പെരിയ കുലപുരീ

മാടധാത്രീശ്വരാണാം."










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/262&oldid=156146" എന്ന താളിൽനിന്ന് ശേഖരിച്ചത്