ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

1. മങ്ഗലാചരണം-

               "ലക്ഷീവാർകൊങ്കതന്മൽ മണമിളകി നിറ-
                       ന്നീടുമക്കുങ്കുമംകൊ-
                ക്ഷീണാഭോഗവക്ഷസ്ഥലകലിതമനോ-
                       ഹാരിഹാരാഭിരാമം
                ചൊൽക്കൊള്ളും കാളമേഘപ്രതിഭടസുഷമാ-
                       കന്ദളം കൈതൊഴുന്നേ-
                നുൾക്കാമ്പിൽകണ്ടുകൊണ്ടെപ്പോഴുമഖിലജഗ-
                       ദന്ദ്വനീയം മുകുന്ദം."

2. ഗണപതിയുടെ പുറപ്പാട്-

                "എന്നീവണ്ണം നിരൂപിച്ചെലിമുതുകിലഹോ
                       ചെന്നു മന്ദം കരേറി
                ധന്യാത്മാ തുന്ദമന്ദീകൃതലളിതഗതി-
                       സ്സാദരം മോദമാനഃ,
                എന്നേ കഷ്ടം! കരിമ്പോടടയവിൽ മലര-
                       പ്പം വികല്പം വരാതേ
                തന്നീടും പായസാദ്യന്നവുമിതി മനസാ
                       കല്പയൻ സുപ്രസന്നഃ."

3. ഗദ്യം ; വിഷ്ണുമായയുടെ കന്ദുകക്രീഡാവർണ്ണനത്തിൽ നിന്ന്.-

"ചെന്തളിർക്കൊത്തെഴും കൈത്തലംകൊണ്ടു നൽപ്പന്തടിക്കുന്ന മധ്യേമലർപ്പൂങ്കഴൽകെട്ടഴിഞ്ഞാശു ചാഞ്ഞോരുനേരത്തിടംകൈത്തലംകൊണ്ടു താങ്ങിപ്പിടിച്ചഞ്ജസാമുത്തുരത്നങ്ങൾ ചേർന്നീടുമമ്മേഖലപ്പട്ടുചാർത്തിൻപരിചൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/271&oldid=156147" എന്ന താളിൽനിന്ന് ശേഖരിച്ചത്