ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇരുന്നൂറ്റിഅറുപ്പത്തി ഏഴ്

"നവീനശ്രുതി" എന്ന പാഠം ശുദ്ധമാണെന്നു തോന്നുന്നില്ല. ഭാഗവതകഥയിൽനിന്നു കവി യാതൊരു ഭേദവും വരുത്തീട്ടില്ല. മാതൃക കാണിക്കുവാൻ മൂന്നു പദ്യങ്ങൾ ഉദ്ധരിക്കാം. 
  1. ചന്ദ്രോദയം-
     " മുഖ്യാനാം താരകാണാമിനിയ പടലികാ
           യാമിനീകാമിനീനാം 
        ചൊൽക്കൊണ്ടീടുന്ന ഹാരാവലിരിവ നിതരാ-
             മംബരാന്തേ വിളങ്ങി:
        അക്ഷീണത്മാ കലാനയകനമൃതരസം
             പെയ്യുമോരോ കരംകൊ-
         ണ്ടുൾക്കൊമ്പിൽ പ്രമോദം നിഖിലതനുഭൃതാം
           നല്കിനാൻ മേല്ക്കുമേലേ. "
2. വൃന്ദാവനത്തിലെ വൃക്ഷങ്ങൽ-
       "ആരോമൽക്കേശവൻതൻ മധുരിമതികളും 
           വേണുഗീതപ്രഭാവാൽ
        വാരാർന്നനന്ദമൂർച്ഛാം തടവുമൊരുലതാ-
            പാദപാനാം കദംബം
        വാരംവാരം പ്രസൂനാങ്കുരപുളകമണി-
            ഞ്ഞങ്ഗമെങ്ങും മധുളീ-
          ധാരാബാഷ്പങ്ങളും പെയ്തതടവിൽ വിലസീ

നിശ്ചലാനമ്രശാഖം. "










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/278&oldid=156152" എന്ന താളിൽനിന്ന് ശേഖരിച്ചത്