ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏഴാമധ്യായം

"ആകാംക്ഷയാ മുലകുടിക്കുമൊരാത്മബാലം
മോഹാലുപേക്ഷ്യ നടകൊണ്ടിതു കാപി നാരീ ;
ഏകാ ചിലമ്പൊരുകരത്തിനണിഞ്ഞു ഭങ്ഗ്യാ
മാഴ് കാതെ ഹേമകടകം നിജകാല്ക്കണിഞ്ഞാൾ."
 

എന്നൊരു പദ്യം കംസവധത്തിൽ​​ ആ ഘട്ടത്തിൽ അധികമായും കാണുന്നുണ്ടു്. സന്ദർഭം ആലോചിച്ചാൽ മേൽ കാണിച്ച പദ്യങ്ങൾ കംസവധത്തിൽനിന്നു നാരായണീയത്തിൽ സംക്രമിച്ചിരിക്കുവാനാണു് കൂടുതൽ ന്യായമുള്ളതു്. കവിതയുടെ ശൈലി മനസ്സിലാകുവാൻ ചില പദ്യഗദ്യങ്ങൾ ചുവടേ ചേർത്തുകൊള്ളുന്നു. 1.പദ്യങ്ങൾ ; കംസൻ അക്രൂരനോടു്- ______________________

"അക്രൂരാ വാ സമീപേ രിപുചരിതമശേ-
       ഷാധരിച്ചേൻ മുനീന്ദ്രാ-
ല,ക്രൂരന്നത്രപാരം കുസൃതികൾ വസുദേ-
       വന്നുമോർക്കേണമേ നീ ;
ദുഷ്കർമ്മത്തിൻ ഫലം താനനിശമനുഭവി-
       ച്ചിന്നുമല്ലൽപ്പെടുന്നോ-
നക്കാരാകാരമധ്യേ ദയിതയൊടു സമം
പാഴ് ക്കുരങ്ങെന്നപോലെ."
 

2.അക്രൂരൻ കംസനോടു്- _______________

 
"ഇമ്മാത്രം നൃപസാർവഭൌമ പറകെ-
ന്നസ്മാദൃശാം മന്ത്രിണാം
ധർമ്മം കേൾ കുലസമ്പ്രദായ, മതുകൊ-
ണ്ടുൾക്കോപമുണ്ടാകൊലാ ;

269










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/280&oldid=156154" എന്ന താളിൽനിന്ന് ശേഖരിച്ചത്