ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ

ജീവാപായം പ്രപന്നസ്ത്രിഭുവനപെരുമാൾ-
      തന്നൊടൈക്യം ഗതോഭ്രൽ,
ഭ്രയാനോഘസ്സ്രവന്ത്യാനലമുടയപയോ-
      രാശിയോടെന്നപോലേ." (7)
 

1.ഗദ്യം: ഭഗവാനും കുവലയാപീഡവും- ________________________ "കൊല്ലുവാനായടുക്കുന്ന മത്തദ്വിപാധീശ്വരൻമുമ്പിലാമ്മാറു ചെന്നെൻപെഴും കൊമ്പുരണ്ടും കരാംഭോരുഹാഭ്യാം പിടിച്ചൊന്നിളക്കിപ്പരം മസ്തകേ പത്തുമുന്നൂറു സന്താഡ്യ മേന്മേൽ മിളൽക്രോധമുൾക്കൊണ്ടു വാലും പിടിച്ചങ്ങരക്രോശമാർഗ്ഗം ബലാൽപിൻവലിച്ചും ഭയഭ്രാന്തിഭാവിച്ചു നാഗേന്ദ്രമുമ്പിൽ ക്ഷണം വീണ്ണെഴുന്നേറ്റുമേറ്റം ചിരിച്ചും കരുത്തോടടുത്താശു ഹുങ്കാരവേഗാലിടങ്കാലിലാമ്മാറു ഭങ്ഗ്യാ കളിച്ചും പുളച്ചീടിനാനേഷ പൂർണ്ണോദയം." ഇത്യാദി. 2.രാമകൃഷ്ണന്മാരും മല്ലന്മാരും- __________________ "പെരുകിന ഭുജബലകണ്ഡൂലതയാ മല്ലും തട്ടിച്ചണ്ഡരവത്തൊടു രണ്ടുപുറത്തും വമ്പൊടിരുത്തിക്കടുതര സാഹസമുടലിൽപ്പാഞ്ഞും വിരവിലകന്നും ഗളഭുവി കൈവച്ചടവുപകർന്നും കൈകാലാശു പിണച്ചും വീണ്ണും വൻപിലനേകം തമ്മിലഴച്ചും പാദപ്രഹൃതികൾ പാണിസ്ഫോടന മൂരുനിബന്ധം പക്ഷനിബന്ധം വിക്ഷേപത്തൊടു വക്ഷോഘട്ടനമംഘ്രിനിരോധം കണ്ഠഗ്രഹണം കൈവാരുകയും കാൽവാരുകയും പതനോൽപതനം നമനോന്നമനം,

272










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/283&oldid=156157" എന്ന താളിൽനിന്ന് ശേഖരിച്ചത്