ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ

മംഗല്യതോളിൽ മണിശൃങ്ഗം കരാഗ്രഭൂവി
ചെങ്കോലുമാർന്നു നവകാമം,
മഹിതവനദാമം, തിരുവുരസി കാമം,
മഹിമയൊടു തടവി നവപൊടിനിരയുമരുണതര-
വെയിലൊളിയുമധികമഭിരാമം; (3)

താലാങ്കനോടുമനുകൂലാശയേന സഹ
ബാലൈർവ്രജാങ്കണവിഭാഗേ,
ധരണിഹരിലോകേ,കൃതവസതിമാകെ-
പ്പുകഴ്വതിനു സുകൃതമിതു സകലപതിമതിലളിത-
പശുപതനുമവിടെ വിലുലോകേ. (4)

ഫലിതം.കംസൻ അക്രൂരനോടു് 'എന്റെ നഗരത്തിന്റെ ഗോപുരത്തോളം അങ്ങു് കൃഷ്ണനേയും രാമനേയും ആനയിക്കാമെങ്കിൽ 'പിന്നെക്കേൾ ഞാനുമാഭ്യാം സരസമൊരുവിരുന്നൂട്ടുവൻ പ്രേതനാഥം' എന്നു പറയുന്നു.അക്രൂരൻ ഭഗവാനോടു കംസന്റെ ദുശ്ചേഷ്ടിതത്തെപ്പറ്റി 'സംസാരീകംസനിപ്പോൾ മരുമകനു ഭവാനെത്രയും പ്രേമശാലീ കംസാരിപ്പേർ തരുമ്മാറകമലരിലുറച്ചീടിനാനെന്നുനൂനം' എന്നറിയിക്കുന്നു. ശ്രീകൃഷ്ണനും ചാണൂരരും തമ്മിലുള്ള സംഭാഷണം നർമ്മോക്തികിർമ്മീരിതമായിരിക്കുന്നു.അവിടെ ഭാഗവതത്തിന്റെ അനുകരണം അല്പമുണ്ടെങ്കിലും അതിനെ കവിയുടെ മനോധർമ്മലഹരിയിൽ നിമഗ്നരാകുന്ന അനുവാചകന്മാർ സ്മരിക്കുന്നതേയില്ല.താൻ ബാലനാണെന്നു ഭഗവാൻ പറയുമ്പോൾ "നീയല്ലേ കുവലയാ

274










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/285&oldid=156159" എന്ന താളിൽനിന്ന് ശേഖരിച്ചത്