ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുകൾ നുടെ വരവിതു വാതിക്കും 1 പോലവനോ നിന്നെ , കേട്ടപ്പിന്നെക്കണ്ണടയാപോൽ ദുഃഖിക്കേണ്ടാ മകളേ നീ താൻ , മറ്റാൾ 2 പോയാലേററുവരും നീ നാളെക്കെട്ടുണ്ടെന്നുടെ മകളേ; കാണണമെൻറു പറഞ്ഞാളവളോ വിരയ വരേണം പോയാൽ നീയേ, എന്നേ മകളെ മറന്നീടൊല്ലാ കീറിയ പുടവയിലൊന്റു തരേണം, തിരുകിക്കോ നീ തലമുടി മകളേ എന്റിന്റഴകിനൊടുണ്ണാഞ്ഞൂ നീ? വയറുണ്ടൊക്കെ മുറിഞ്ഞുവരിന്റൂ കണ്ടോ വട്ടക്കണ്ണിട്ടൂതേ; കണ്ണീർകൊണ്ടുകുളിക്കേണ്ടാ നീ ഇവനെ മനത്തിലിണങ്ങീല്ലേയോ? അച്ഛന്റേ നിനവാർക്കറിയാവൂ? ആങ്ങളയത്രേ കാർയ്യക്കാരൻ." ഇത്യാദി.

2.ശിശുപാലന്റെ സൈന്യം- "പ്രളയവിധാനേ വെള്ളംപോലെ പുഷ്കരമാർഗ്ഗേ താരകൾ‌പോലെ, തടിനീസൈകതപൂരംപോലേ പ്രാവൃഷിവർഷാധാരകൾപോലേ , ഭഗവച്ചരിതവിലാസംപോലേ രാഘവസൈന്യസമൂഹംപോലേ, ഭുവനേ ജന്തുകദംബം പോലേ ജലധൌ രത്നവിലാസംപോലേ , തേന്മാവിങ്കൽപ്പൂവുകൾപോലേ സൽപുരുഷൻറേ ബുദ്ധികൾപോലേ, ദുർജനവദനേ പരുഷംപോലേ ശാസ്ത്രിജനേഷു വിചാരം പോലെ, കാമിനിമാരുടെ കഠിനതപോലേ പാവകശിഖകളിലൂഷ്മതപോലേ, ശിശുപാലന്റേ സൈന്യം പാർത്താൽ സീമവരാതെ കാണാകിന്റൂ." ഇത്യാദി.

_____________________________________________________________________________________________ 1.കഷ്ടപ്പെടുത്തും. 2.മററന്നാൾ.

282










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/293&oldid=156168" എന്ന താളിൽനിന്ന് ശേഖരിച്ചത്