ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> ഭാഷാചമ്പുക്കൾ

  ചുണ്ടങ്ങാ  കട്ടതെങ്കിൽപ്പുനരവനൊരു പൊ-
        ന്നുങ്കുടം കക്കുമെന്നായ്- 
  പ്പണ്ടേ ചൊല്ലുണ്ടു;മിണ്ടായ്കൊരുവരൊടിഹ നാം ;
       വന്നതോ പോരുമല്ലോ.                            (1)

ഇന്നയ്യോ നാവു പോവും നിയതമിഹ പറ-

       ഞ്ഞാലിതസ്മാദൃശാനാ,-

മെന്നാലെന്നും പറഞ്ഞീടരുതു സുദൃഢമാ-

       രോടുമാരൂഢധൈർയ്യം;

ഇന്നിപ്പോളിപ്രസേനൻ ഝടിതി മണിയുമായ്-

       പ്പോന്നുവന്നീടുമോ ? കേ-

ളന്യായത്തെപ്പറഞ്ഞാനിവനിതി ഫലമേ

      ഹന്ത!ശേഷിപ്പതുള്ളൂ."                              (2)

2. അപവാദം പരക്കുന്ന മാതിരി- ____________________ "നാസാഗ്രേ വിരൽവച്ചൊരാത്മഗൃഹിണീ-

     കർണ്ണേ പകർന്നാനസൌ;

ദാസീകർണ്ണപുടേ ച സാ; പുനരസൌ

     ചുറ്റും പരത്തീടിനാൾ; 

കാസാരേഷു ചതുഷ്പഥേഷു ച പുനഃ

     ശ്രീകൃഷ്ണദുഷ്കീർത്തി ചെ-

ന്നാസേതോരധിലോകമാഹിമവതോ

      നീളെപ്പരന്നൂ തദാ."                                    (3)

284

</poem










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/295&oldid=156170" എന്ന താളിൽനിന്ന് ശേഖരിച്ചത്