ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏഴാമധ്യായം ണ്ടു് അതു രാമായണചമ്പുവിനു സമശീർഷമായി പ്രശോഭിക്കുന്നു. അതിലധികം നിരന്തരമായ രസപുഷ്ടി മറ്റൊരു ചമ്പുവിനുമില്ല. അതിൽ ഒരു വരിപോലും സജീവവും സമുജ്ജ്വലവുമായല്ലാതെ ഭാവുകന്മാർക്കു കാണ്മാൻ പ്രയാസമുണ്ടു്. നരകാസുരവധവും പാരിജാതഹരണവും പ്രസ്തുതചമ്പുവിൽ കവി പ്രതിപാദിച്ചിട്ടുണ്ടു്. അതു വളരെ ഔചിത്യത്തോടുകൂടി ചെയ്തിരിക്കുന്ന ഒരു കൃത്യമാണു്. നരകാസുരനെ വധിച്ചു് ആ ദുഷ്ടൻ അപഹരിച്ചുകൊണ്ടുപോയ കുണ്ഡലങ്ങളെ അദിതിദേവിയ്ക്കു കൊടുക്കുന്നതിനാണു് ഭഗവാൻ സ്വർഗ്ഗലോകത്തേക്കു പോയതു്. അവിടെവച്ചു സത്യഭാമ പാരിജാതവൃക്ഷം ദ്വാരകയ്ക്കു കൊണ്ടുപോകണമെന്നു് ആഗ്രഹിക്കുകയും ദേവേന്ദ്രൻ അതിനു വിസമ്മതം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ദ്രന്റെ കൃതഘ്നത എത്രയുണ്ടെന്നു കാണിക്കുന്നതിനു നരകാസുരവധംകൂടി കാവ്യത്തിൽ വർണ്ണിക്കേണ്ട ആവശ്യമുണ്ടെന്നു കവിക്കുതോന്നിയതു സർവഥാ സമീചീനംതന്നെ. ഇതുപോലെ കൃഷ്ണനും ഇന്ദ്രനും തമ്മിലുളള യുദ്ധത്തിനു കാരണം ഭാമയ്ക്കും ഇന്ദ്രാണിക്കും തമ്മിലുള്ള വാക്കലഹമാണെന്നു വിവരിച്ചിരിക്കുന്നതിലും അസാധാരണമായ ഔചിത്യദീക്ഷയുണ്ടു്. കവിയും കാലവും. പാരിജാതഹരണത്തിന്റെ കർത്താവു സാമൂതിരിപ്പാട്ടിലേ സേനാനായകനായിരുന്ന തറയ്ക്കൽ വാരിയരാണെന്നു് ആ ചമ്പുവിന്റെ ഒരാദർശഗ്രന്ഥത്തിൽ കാണുന്ന അധോലിഖിതമായ പദ്യത്തിൽനിന്നു സ്പഷ്ടമാകുന്നു.

287










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/298&oldid=156173" എന്ന താളിൽനിന്ന് ശേഖരിച്ചത്