ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ

ആദിഷ്ടഃ പരസൈന്യവാരണഘടാ-
   ഗണ്ഡസ്ഥലാസ്ഫാലനൈ-
രായാതോഗ്രഗഡു പ്രകീർണ്ണകരസം
   ശ്ലേഷപ്രമോദിശ്രിയാ
ശൈലാബ്ധീശീശ്വരസൈന്യനായകവരഃ
   ശ്രീപാർശ്വജോഹം കൃതീ
നിർമ്മിച്ചൂ പരിചോടിമാം കൃതീസുധാം
   നൽപ്പാരിജാതാഹൃതിം"

കോഴിക്കോട്ടുനിന്നു നിലമ്പൂരേക്കുള്ള തീവണ്ടിപ്പാതയിൽ വല്ലപ്പുഴ സ്റ്റേഷനു സമീപമാണു് തറയ്ക്കൽ വാരിയം എന്നും അതിലേ മൂപ്പന്മാർ പണ്ടു പരമ്പരയാ സാമൂതിരിക്കോവിലകത്തേ സേനാനികളായിരുന്നു എന്നും അറിയുന്നു. ഗ്രന്ഥക്കാരൻറ പേരെന്തെന്നുള്ളതിനു യാതൊരു സൂചനയുമില്ല.ഗ്രന്ഥനിർമ്മിതിക്കു് ആരാൽ ആദിഷ്ടനായെന്നു വ്യക്തമായി പറഞ്ഞിട്ടില്ലെങ്കിലുംഅതു സാമൂതിരിപ്പാടാണെന്നു് ഊഹിക്കാം.കവി അടിയുറച്ച ഒരു സംസ്കൃതപണ്ഡിതനും അതിപ്രതിഭാശാലിയായ ഒരു വശ്യവചസ്സുമായിരുന്നു എന്നുള്ളതു നിസ്സംശയമാണു്. കാലത്തെപ്പററി പരിച്ഛിന്നമായി ഒന്നും പ്രസ്താവിക്കുവാൻ തരമില്ലാതെയിരിക്കുന്നു. 'നാണിൻറ', 'വല്ലേൻ', 'തണ്ടീടും', 'മാതർ', 'പൊറായിന്നിതു', 'വിരൺ', 'നാടിക്കൊള്ളുക', 'മേതിന്മൽ', മുതലായ പദങ്ങളും പ്രയോഗങ്ങളും, 'മുറിമാടമ്പിയാക്കുക', 'പൊഴുതുവിധിക്കുക', 'മേന്മമൂളുക',

288










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/299&oldid=156174" എന്ന താളിൽനിന്ന് ശേഖരിച്ചത്