ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ പ്പറ്റി ചിന്തിച്ചാൽ സാമൂതിരിക്കോവിലകത്തേ സേനാനായകനായ ഒരു കവിയുടെ പദ്യം നീലകണ്ഠൻ അതിനൊടടുത്ത ഒരു കാലത്താണു് ജീവിച്ചിരുന്നതെങ്കിൽ ഉദ്ധൃതപ്രായമാക്കുവാൻ ഒരിക്കലും ഒരുമ്പെട്ടിരിക്കുകയില്ലെന്നു നമുക്ക് തീരുമാനിക്കാം. അതുകൊണ്ടു് എട്ടാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ തന്റെ നമധേയം പോലും വിസ്മൃതമാകത്തക്കവണ്ണം അത്രമേൽ പ്രാചീനനായിരുന്നു തറയ്ക്കൽ വാരിയർ എന്നു വന്നുകൂടുന്നു. ഏവഞ്ച, വാരിയർ പുനത്തിന്റെ സമകാലികനല്ലെങ്കിൽ അടുത്ത തലമുറയിൽപ്പെട്ട ഒരു കവിയാണെന്നു സിദ്ധിക്കുന്നതാണു്." പറയേണ്ടതില്ലതറിവോർ മാലോകരാലോകനേ ' എന്നു കംസവധത്തിലെന്നപോലെയും 'ജയതു സ്വാമിയെന്നം ബുജാക്ഷം' എന്നു ഭാരതചമ്പുവിലെന്നപോലെയും ഇതിൽ പ്രയോഗങ്ങളുണ്ടു്. വാരിയർ മാഘനെ പലപ്പോഴും ആശ്രയിച്ചു കാണുന്നു.

   പദ്യങ്ങൾ.  പാരിജാതഹരണത്തിലേ സുധാമധുരങ്ങളായ ചില പദ്യങ്ങൾ താഴെ ഉദ്ധരിക്കുന്നു.

1.സത്യഭാമ-

അക്കാലം മെല്ലെമെല്ലെന്നവനതവദനാ
   ചക്രിണം ചെന്നുപാസാം-
ചക്രേ വെൺചാമരത്തൂമുറുവൽ തുണയുമായ്
    മന്ദമാന്ദോളയന്തീ

290










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/301&oldid=156177" എന്ന താളിൽനിന്ന് ശേഖരിച്ചത്