ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏഴാമധ്യായം

 ഇതുവരെ ഞാൻ ഭാഗവതകഥകൾ ഉൾക്കൊള്ളുന്ന ചന്വുക്കളെപ്പറ്റിയാണു് പ്രസ്താവിച്ചതു്. ഇനി ഇതര പുരാണങ്ങളിൽ പെടുന്ന കഥകളെ ഉപജീവിച്ചു രചിച്ചിട്ടുളള രണ്ടുമൂന്നു ചന്വുക്കളെപ്പറ്റി ഉപന്യസിക്കാം. അവ എണ്ണത്തിൽ വളരെ കുറവാണ്.

13.രാമോർജ്ജൂനീയം-

പൂർവകാലത്തിലേ കവിമുഖ്യന്മാരിൽ ആരോ രചിച്ചിട്ടുള്ളതും വിവിധങ്ങളായ കാവ്യഗുണങ്ങളാൽ വിരാജിതവുമായ ഒരു ചന്വുവാണു് രാമാർജജൂനീയം .സാമാന്യം ദീർഘമായ ഈചന്വു ശ്രീപരശുരാമന്റെ അപദാനങ്ങളെ പ്രകീർത്തനം ചെയ്യുന്നു.ബ്രഹ്മാണ്ഡപുരാണത്തെ  അനുകരിച്ചു പരശുരാമന്റെ ജനനംമുതല്ക്കുള്ള സംഭവങ്ങളെ കവി സ്പർശിച്ചിട്ടുണ്ടെങ്കിലും കാർത്തവീർയ്യാർജ്ജുനൻ നായാട്ടുകഴിഞ്ഞു് ഒരതിഥിയുടെ  നിലയിൽ ജമദഗ്നിമഹർഷിയുടെ ആശ്രമത്തിൽ പ്രവേശിക്കുന്നതു മുതല്ക്കുള്ള കഥയാണു് അദ്ദേഹത്തിന്റെ പ്രതിപാദനത്തിനു സവിശേഷം പാത്രീഭവിക്കുന്നതു്.ഭാർഗ്ഗവനും കാർത്തവീർയ്യനും തമ്മിലുള്ള യുദ്ധം വളരെ വിസ്തരിച്ചിട്ടുണ്ടു്. ഒടുവിൽ  "വീരവധത്തിൻ പ്രായശ്ചിത്യൈ  സ്വയമേവാത്ഭുതഹയമേധംചെയ്താചാർയ്യായ ധരിത്രിയെ മുഴുവൻ വാരിധിവസനാം കാശ്യപമുനയേ ദക്ഷിണനല്കിത്തസ്യ നിയോഗാൽ മഹതി മഹേന്ദ്രേ പുക്കു ഗിരീന്ദ്രേ വിശ്വോത്തീർണ്ണമഹാത്ഭുതചരിതോനിഷ്കളവിമലബ്രഹ്മോപാസനകൈക്കൊണ്ടനുദിനമഴകി

297 38










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/308&oldid=156184" എന്ന താളിൽനിന്ന് ശേഖരിച്ചത്