ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ

ലിരുന്നു." എന്നു് ഇതിവൃത്തം സമാപിക്കുന്നു. ഭാഷാരീതി നോക്കിയാൽ പ്രസ്തുതകൃതി എട്ടാംശതകത്തിന്റെ ഉത്തരാർദ്ധത്തിൽ സഞ്ജാതമായെന്നു് ഊഹിക്കാം. പരസ്വാപഹരണമില്ല എന്നൊരു മെച്ചം ഈ കൃതിക്കുണ്ടു്.

 "സുധീർന്ന ചുക്രോധ പുരാ സ്വപത്നീ-
 വധാൽ സ പുത്രേണ സുശിക്ഷിതാത്മാ ;
 അതിപ്രഹാരപ്രവിശീർണ്ണഗാത്രോ
 ഗതാസുരുർവ്യാം ന്യപതന്മുനീന്ദ്രഃ ."

"തതോ നിരാശോ ഭയശോകശാലീ
ഗൃഹീതവത്സോ നൃപമേത്യ മന്ത്രീ
മൃതിം മുനീന്ദ്രസ്യ ഗതിഞ്ച ധേനോ-
ർയ്യഥാതഥം പ്രാഞ്ജലിരാബഭാഷേ."
 

എന്നും മററും ഉപജാതിവൃത്തത്തിൽ അനേകം സംസ്കൃത ശ്ലോകങ്ങൾ ഇടയ്ക്കിടയ്ക്കു കാണുന്നതു വല്ല സംസ്കൃതകാവ്യത്തിലുമുള്ളതാണോ എന്നു നിശ്ചയമില്ല. കവിതാരീതി താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങളിൽനിന്നു മനസ്സിലാക്കാവുന്നതാണു്.

1. കാർത്തവീർയ്യന്റെ ആശ്രമപ്രവേശം-

 
"സ്വൈരാ വിശ്രമ്യ കിഞ്ചിൽ സമയമഥ പുരീം
      നോക്കി യാത്രാപയാത്രാപ്രസങ്ഗേ
 പ്രാരബ്ധബ്രഹ്മഘോഷം നരപതി ജമദ-
     ഗ്ന്യാശ്രമം കണ്ടു ദൂരേ
 

298










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/309&oldid=156185" എന്ന താളിൽനിന്ന് ശേഖരിച്ചത്