ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒന്നാമദ്ധ്യായം <poem> നാരായണാഭിധമഹീസുരവര്യവക്ത്ര

          ജൈവാതൃകാമൃതഝരീനികരായമാണം
         ഹൃദ്യം പ്രബന്ധമിദമദ്യ സമാപ്തമുദ്യദ്
          ഗദ്യം സമസ്തമനവദ്യവിരാജിപദ്യം

എന്നു ദൂതവാക്യത്തിലും,

         "സ്വാഹാസുധാകരം നാമ
          പ്രബന്ധമതികോമളം
          അകരോദചിരേണൈവ
          നാരായണമഹീസുരഃ."

എന്ന സ്വാഹാസുധാകരത്തിലും കാണുന്ന പദ്യങ്ങളിൽ നിന്നു് നാലു ചമ്പുക്കളും ഭട്ടതിരിയുടെ കൃതികളാണെന്നു നിസ്സംശയമായി തെളിയുന്നു. മത്സ്യാവതാരം, ഗജേന്ദ്രമോക്ഷം, നൃഗമോക്ഷം, പാഞ്ചാലീസ്വയംവരം, നാളായനീചരിതം, സുഭദ്രാഹരണം, കിരാതം, ദൂതവാക്യം, അഹല്യാമോക്ഷം, ദക്ഷയജ്ഞം, ത്രിപുരദഹനം, അഷ്ടമീചമ്പു, കോടിവിരഹം, ഗോശ്രീനഗരവർണ്ണനം ഇവയും ആ മഹാത്മാവിന്റെ വാങ്മയങ്ങളാണെന്നുള്ളതിനു തർക്കമില്ല. കുചേലവൃത്തം, സ്യമന്തകം, പാർവ്വതീസ്വയംവരം, ഭരതയുദ്ധം മുതലായവയെപ്പറ്റി ഖണ്ഡിച്ച ഒരഭിപ്രായം പറയുവാൻ നിവൃത്തിയില്ലാതെയിരിക്കുന്നു; എങ്കിലും അവയും ഭട്ടതിരിയുടേതല്ലെന്നു തീർച്ചപ്പെടുത്തുവാൻ പ്രയാസമുണ്ട്. ആകെക്കൂടി 'പട്ടേരിയുടെ പ്രബന്ധം പത്ത്' എന്നൊരു പഴമൊഴിയുണ്ടെങ്കിലും അ

21










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/32&oldid=156197" എന്ന താളിൽനിന്ന് ശേഖരിച്ചത്