ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏഴാമധ്യായം

 
കനത്തിൽ മൂന്നിരുന്നേനാം കട്ടുനോക്കീടിനാർ ചിലർ;
മാരാതങ്കം മറച്ചന്യൈഃ സ്വൈരം കേചിൽ ബഭാഷിരേ;
ഓശഭാവിച്ചു ചിക്കുന്നൂ മീശയും താടിയും ചിലർ;
ഭ്രഷാണാനി നിരത്തുന്നോർ വൈഷമ്യംപൂണ്ടു കേചന;
പെണ്ണു കിട്ടാ നമുക്കെന്നു കണ്ണുനീർ പാററിനാർ ചിലർ;
ജാള്യങ്ങൾ മറ്റുമിത്യാദി പലവും കാട്ടിനാർ തദാ."

അങ്ങനെയിരിക്കേ മഹാരാജാവു പുത്രിയോടു നാരദൻ പർവതൻ ഈ രണ്ടു മഹർഷിമാരിൽ ഒരാളെ ഭർത്താവായി വരിക്കണമെന്നു് ആജ്ഞാപിച്ചു .കുമാരി അവരെ രണ്ടുപേരെയും വാനരമുഖന്മാരായി കണ്ടു;അവർക്കിടയിൽ ഭുവനസുന്ദരനായി,പ്രസന്നവദനനായി,പൃഥുദീർഘബാഹുവായി,തുംഗോരസ്സായി,ഉജ്ജ്വലഭ്രഷണാഢ്യനായ മഹാവിഷ്ണുവും ദൃഷ്ടനായി.ആ വസ്തുത ശ്രീമതി സദസ്സിൽ പ്രസ്താവിച്ചപ്പോൾ മഹർഷിമാർ വ്യസനിക്കുകയും കന്യകയെ ഭഗവാൻതന്നെ പരിഗ്രഹിക്കുകയുംചെയ്തു.തദനന്തരം മഹർഷിമാരുടെ മുന്നിൽ പ്രത്യക്ഷീഭവിച്ചൂ ഭഗവാൻ

 
"പ്രാർത്ഥനയൈവ കപിത്വം
ഭവതോ,ർദ്ധന്വീ നച ദ്വിബാഹുരഹം;
രാജസുതാത്ര ന ദൃഷ്ടാ;
ബഹവസ്സന്ത്യേവ മായിനോ ലോകേ."

എന്നു് അരുളിച്ചെയ്തു് അവരെ സമാധാനപെടുത്തുവാൻ ശ്രമിച്ചു ;പക്ഷേ ആ ശ്രമം ഫലവത്തായില്ല.മഹർഷിമാർ അംബരീഷനെ ഗ്രസിക്കുവാൻ തമസ്സിനെ സൃഷടിച്ചു.

309










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/320&oldid=156198" എന്ന താളിൽനിന്ന് ശേഖരിച്ചത്