ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏഴാമധ്യായം

കമലാവല്ലഭ,കമലവിലോചന,കരുണാകര,പരി-
                                                           [പാലയ മാം;
നാഗവരാസന,നാകിജനപ്രിയ,നാഗാരിധ്വജ,
                                                          [പാലയ മാം;
നന്ദിതമുനിജന,ചന്ദ്രനിഭാനന,മന്ദരഗിരിധര,
                                                         [പാലയ മാം;
നാരകനാശന,നാഥ,ദയാപര,നാരായണ,പരി
                                                        [പാലയ മാം;
നരസുരപാലക,നരകനിഷൂദന,നളിനനിഭാനന,
                                                        [പാലയ മാം:"

ഒടുവിൽ മഹാവിഷ്ണു അവരെ അനുഗ്രഹിക്കുകയും അംബരീഷനെ രക്ഷിക്കുകയും വീണ്ടും അംബരീഷന്റെ കുലത്തിൽ-അതായതു് സൂർയ്യവംശത്തിൽ-ശ്രീരാമനായി അവതരിച്ചു് അന്നു സീതയായി ജനിക്കുന്ന ശ്രീമതിയെ വീണ്ടും പരിഗ്രഹിക്കാമെന്നു വാഗ്ദാനം ചെയ്യുകുയും ചെയ്യുന്നു.അതോടുകൂടി ശ്രീമതീസ്വയംവരം അവസാനിക്കുന്നു.

ശർയ്യാതിചരിതം __________ ഇതു് ഒരു ചെറിയ ചമ്പുവാണു്.കവിതയ്ക്കു ഗുണം പോരാ.ശ്ലോകങ്ങളെല്ലാം സംസ്കൃതമാണു്.ഗദ്യങ്ങൾ മാത്രമേ മണിപ്രവാളമായുള്ളൂ.കഥ പാത്മപുരാണംപാതാളഖണ്ഡം പതിനഞ്ചാമധ്യായത്തിലുള്ളതാകുന്നു. ഇതിവൃത്തം. _______ ശർയ്യാതി എന്ന രാജാവു തന്റെ രാജ്യത്തിൽ പൌരന്മാർക്കും മറ്റും വന്നുചേർന്ന മലമൂത്രബന്ധന

311










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/322&oldid=156200" എന്ന താളിൽനിന്ന് ശേഖരിച്ചത്