ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏട്ടാമധ്യായം

  ചിലശൈവകഥാപ്രതിപാദകങ്ങളായ ചമ്പുക്കൾ
  ശൈവകഥാപ്രതിപാദകങ്ങളായ ചമ്പുക്കൾ ആറെണ്ണം മാത്രമേ ഇതുവരെ കണ്ടുകിട്ടീട്ടുള്ളൂ. അവ (1) ദക്ഷയാഗം (2)കാമദഹനം (3) ഉമാതപസ്സു് (4) പാർവതീസ്വയംവരം (5) ത്രിപുരദഹനം (6) ഗൌരീചരിതം എന്നിവയാണു്,  ഈ ആറു ചെമ്പുക്കളിൽ ഓരോന്നിനേയും പററി കുറഞ്ഞൊന്നു്  ഉപന്യസിക്കാം.

  1. ദക്ഷയാഗം 
  നല്ല ഒരു ചമ്പുവാണു് ദക്ഷയാഗം.  രണ്ടാംകിടയിൽ ഒരു മാന്യസ്ഥാനത്തെ അതു് അർഹിക്കുന്നു 'ചെയ്തീടിനാലും' മുതലായ പ്രയോഗങ്ങളും, 'തലമൂടുചുറ്റുക', 'കുണ്ടനാടുക' തുടങ്ങിയ ശൈലികളും അതിൽ കാണ്മാനുണ്ടു്. എട്ടാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ആവിർഭവിച്ച ഒരു കൃതിയാണു് അതെന്നു തോന്നുന്നു. കവി ആരെന്നറിയുന്നില്ല. ദാക്ഷായണീദേവിയുടെ അഗ്നിപ്രവേശവും തദനന്തരമുണ്ടായ വീരഭദ്രന്റെ ദക്ഷനിധനവും കഴിഞ്ഞതിനുമേൽ ദീനന്മാരായ ദേവന്മാർ ശ്രീപരമേശ്വരനെ കൈലാസപർവതത്തിൽ ചെന്നുകാണുന്നഘട്ടം അദ്ദേഹം വിശിഷ്ടമായ ഒരു സംസ്കൃതഗദ്യം കൊണ്ടാണു് ഉപനിബന്ധനം ചെയ്തിരിക്കുന്നതു്. ചില പദ്യഗദ്യങ്ങൾ ഉദ്ധരിച്ചു പ്രസ്തുത ചമ്പുവിന്റെ സ്വരൂപം പ്രദർശിപ്പിച്ചുകൊള്ളുന്നു.

314










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/325&oldid=156203" എന്ന താളിൽനിന്ന് ശേഖരിച്ചത്