ഭാഷാചമ്പുക്കൾ
ഭവ്യാനാം നന്നൊരാന്ധ്യം മുനിവരസദസാം ;
കർമ്മചണ്ഡാലമേനം
നിർവാസ്യം വച്ചു മധ്യേ മഹിതമഖവരാ-
രംഭമിങ്ങാർക്കു തോന്നും ?" (3)
ഇപ്പാർമേൽ നിന്ദ്യകർമ്മാ വരസഭയിലിവൻ
ധിക്കരിച്ചോരു കോപ്പി-
ന്നുൾപ്പൂവിൽച്ചെററുഖേദം ന ഖലു മമ ജഗൽ-
ഖ്യാതമാഹാത്മ്യരാശേഃ ;
അപ്പാഴ് ക്കല്ലെന്നു കല്പദ്രുമനവമണിയെ-
ക്കണ്ണുകാണാത മൂഢൻ
ജല്പിച്ചാലില്ല ചേതം പുനരതിനമരേ-
ന്ദ്രാവതംസത്തിനേതും." (4)
4. ക്രുദ്ധയായ സതീദേവി-
____________________--
"കല്പാന്തക്ഷുഭിതാംബുധിപ്രതിഭയാ-
നഭ്യുത്ഥിതാൻ പാർഷദാ-
നുൽഭ്രാന്താൽ പ്രകടീകൃതഭ്രുകുടിനാ
നേത്രേണ സംരുന്ധതീ
അപ്പോളീശ്വരിതാൻ പ്രകോപവിവശാ
സോൽകമ്പബിംബാധരാ
സഭ്യാനാം പുരതോ ജഗാദ പിതരം .
നിർഭർത്സ്യ ദുർമ്മേധസം. (5)
ബാലന്മാരെന്തറിഞ്ഞൂ പരമശിവവിഭു-
ത്വം ? വിരിഞ്ചാച്യുതന്മാർ
316
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.