ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ

കൊണ്ടും ഫലിതങ്ങളുടെ ബാഹുല്യംകൊണ്ടും രസഭാവങ്ങളുടെ സൌരഭ്യംകൊണ്ടും പ്രസ്തുതബന്ധം രാമായണചമ്പൂകാരന്റെതാണെന്നു സഹൃദയന്മാർ അനുമാനിക്കുന്നതിൽ അനൌചിത്യമില്ല. കാമദഹനത്തെ ആസ്പദമാക്കി പല കവികളും കാവ്യങ്ങൾ രചിച്ചിട്ടുണ്ടു്. അവയിൽ സർവഥാ അഗ്രപൂജയ്ക്കു് അർഹമായി പ്രശോഭിക്കുന്നതു കാളിദാസമഹാകവിയുടെ കുമാരസംഭവത്തിലേ തൃതീയസർഗ്ഗംതന്നെയാകുന്നു. ആ കവിചക്രവർത്തി പുരാണത്തെ അനുകരിച്ചു ദേവേന്ദ്രന്റെ അഭ്യർത്ഥന നിമിത്തമാണു് കാമദേവൻ ശ്രീപരമേശ്വരന്റെ തതപോഭങ്ഗത്തിനായി ഉദ്യമിച്ചതു് എന്ന് ഉപന്യസിക്കുന്നു. എന്നാൽ കാമൻ ഇന്ദ്രനോടു പറയുന്ന "കുർയ്യാം ഹരസ്യാപിപിനാക പാണേർദ്ധൈർയ്യച്യുതിം കേ മമ ധന്വിനോന്യേ ?" ഇത്യാദിവാക്യങ്ങളിൽ അദ്ദേഹത്തിന്റെ അഹങ്കാരത്തേയും സൂചിപ്പിക്കാതെയിരിക്കുന്നില്ല. നമ്മുടെ ചമ്പൂകാരൻ തന്റെ ചിത്രത്തിനു് ആ പശ്ചാത്തലം പോരെന്നു തോന്നി കലഹപ്രിയനായ നാരദനെ കാമന്റെ സന്നിധിയിൽ നയിപ്പിച്ചു് അദ്ദേഹത്തിന്റെ പരാക്രമം അപ്രതിഹതമാണെങ്കിലും അതു തപോവൃത്തി സ്വീകരിച്ചിരിക്കുന്ന ശിവനോടു പറ്റുന്നതല്ലെന്നു് ഇന്ദ്രൻ ആക്ഷേപിച്ചതായി ആ മഹർഷിയെക്കൊണ്ടു ഉപാലംഭനംചെയ്യിക്കുകയും തദ്ദ്വാരാ ആ മദോന്മത്തനെ ശിവവിജയത്തിനായി പ്രസ്ഥിതനാക്കുകയും ചെയ്യുന്നു. ഇതൊരു ആശാസ്യമായ ഇതിവൃത്തപരിഷ്കരണമാണന്നു സമ്മതിച്ചേ കഴിയൂ. കുമാരസംഭ

322










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/333&oldid=156212" എന്ന താളിൽനിന്ന് ശേഖരിച്ചത്