ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ

   പൈന്തേൻനേർവാണിമാരും തരുണരുമുളവാ-
       കുന്ന കാർയ്യം നിരൂപി-
  ച്ചന്തർഭാഗേ വലന്തേ കലിതരസമമീ
       മന്ത്രിണോ മീനകേതോഃ."

    ആസ്ഥാനമണ്ഢപത്തിൽ എഴുന്നള്ളി പല യുവാക്കന്മാരുടേയും ആവലാതികൾ കാമൻ കേൾക്കുന്നു.അവരുടെ സങ്കടങ്ങളുടെ സ്വരൂപമെന്തെന്നു കാണിക്കുവാൻ ഒരു പദ്യം ഉദ്ധരിക്കാം. 

     ഞാൻ തന്ന തട്ടുപുഴുകും പനിനീർക്കുഴമ്പും
       മാന്താർചരാ! മരണദാനമിതെന്നുവന്നു;
       കാൺ ദൈവദോഷമബലാകുലമൌലി ചോർവാ-
       പ്പൂന്തേൻ കനാവിലുമെനിക്കൊരുനാൾത്തരാ-
                                                      [ഞ്ഞാൾ." (7)

 ആ പരാതികൾക്കു് ഓരോ പരിഹാരമാർഗ്ഗം നിർദ്ദേശിച്ചുകൊണ്ടു കാമദേവൻ വിശ്വൈകവീരനായി വിജയിക്കുന്ന കാലത്താണു് 'പ്രഥിതകലഹകാമി'യായ നാരദൻ അവിടെച്ചെന്നുചേർന്നതു്. ലോകത്തിൽ ആരെങ്കിലും ബ്രഫ്മചർയ്യവ്രതം ആരംഭിച്ചിട്ടുണ്ടോ എന്നും മററും ആതിഥേയൻ ചോദിച്ചതിനു് അതിഥി ഇങ്ങനെ ഉത്തരം പറഞ്ഞു.

   നാരീകുടിലകടാക്ഷ-
     പ്രപതനസംഭിന്നധൈർയ്യമർയ്യാദാഃ

326










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/337&oldid=156216" എന്ന താളിൽനിന്ന് ശേഖരിച്ചത്