ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒന്നാമദ്ധ്യായം
കോഴിക്കോട്ടു മാനവേദരാജാവാകുന്നു.അനന്തഭട്ടന്റെ ഭാരതചമ്പു ആ കവി ശ്രേഷ്ഠനെ അപരിമിതമായി രസിപ്പിക്കുക നിമിത്തമാണു അദ്ദേഹം പ്രസ്തുതകാവ്യം നിർമ്മിച്ചതു്. മഹാഭാരതം ആദിപർവത്തിൽ ചന്ദ്രോല്പത്തി മുതൽ ധൃതരാഷ്ട്രാദികളുടെ ഉത്ഭവംവരെയുള്ള കഥയെ ആസ്പദമാക്കി ഭാരതചമ്പുപോലെ പന്ത്രണ്ടു സ്തബകങ്ങളിലാണ് മാനവേദചമ്പുവിന്റെ രചന. പാപോദ്യല്ലാലസോയം എന്ന കലിവാക്യത്തിൽനിന്നു കൊല്ലം 823 മാണ്ടാണ് അതിന്റെ ആവിർഭാവം എന്നു സിദ്ധിക്കുന്നു. ഭട്ടതിരിയുടെ ചമ്പുക്കളിലെന്നപോലെ പണ്ഡിതന്മാരുടെ സശിരഃകമ്പമായ ശ്ലാഘയ്ക്കു പാത്രീഭവിക്കുന്ന അനവധി വിശിഷ്ടവ്യാകരണപ്രയോഗങ്ങൾ പ്രസ്തുതകൃതിയേയും ആപാദചൂഡം അലങ്കരിക്കുന്നുണ്ട്.
രാരാമപാണിവാദർ രാമപാണിവാദന്റെ ഭാഗവതചമ്പു മറ്റൊരു മനോഹരമായ കാവ്യമാകുന്നു. രാമപാണിവാദൻ കൊല്ലം ഒൻപതാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ ജീവിച്ചിരുന്നു. ഭാഗവത ചമ്പുവിൽ ദശമസ്ക്കന്ധത്തിന്റെ ആരംഭം തുടങ്ങിയുള്ള കഥയാണ് പ്രതിപാദിക്കപ്പെടുന്നത്. മുചുകുന്ദമോക്ഷംവരെയുള്ള ഏഴു സ്തബകങ്ങളേ ഞാൻ കണ്ടിട്ടുള്ളൂ, അതിനുമേൽ ആ കാവ്യം ധാരാളം പ്രാകൃതശ്ലോകങ്ങളും ഗോവർദ്ധനയാഗം, കാളിയമർദ്ദനം, രാസക്രീഡ, ജരാസന്ധവധം ഇത്യാദി സന്ദർഭങ്ങളിൽ ഒട്ടൻതുള്ളളിലെ തരങ്ഗിണീവൃത്തത്തിന്റെ മാതിരിയിൽ ഗദ്യങ്ങളും

23










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/34&oldid=156219" എന്ന താളിൽനിന്ന് ശേഖരിച്ചത്