ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എട്ടാമധ്യായം

      മന്മഥന്റെ  പടപ്പുറപ്പാടു്   മനോമോഹനമായ ഒരു  ഗദ്യത്തിൽ  കവി  വർണ്ണിക്കുന്നു. അതിൽനിന്നു ചില  വരികളാണു്  ചുവടേ  പകർത്തുന്നതു്.
   "മയിൽകുയിലെന്നും  മാരായന്മാർ വിരുതുവിളിച്ചൂ  മംഗലയാനേ; സുരപുരമഹിളാകചനിഴലെന്നും പുത്തൻപീലി പരത്തികുത്തി,ത്തീർത്തൊരു  താലവ്യജനസമൂഹം  നീളേപാർശ്വേ  മേനകരംഭഘൃതാചിപ്രഭൃതികളൊപ്പം  വീയിക്കാഞ്ചനവെഞ്ചാമരമിരുപുറവും ബാലസ്ത്രീകളൊരോന്നേ  വീയിക്കുററംതീരും മുഴുമതിയെന്നും  കൊററക്കുടയും  ചാരുപിടിപ്പി, റെറാററച്ചിന്നം  മുൻപിൽ വിളിപ്പിച്ചച്ഛിന്ന ശ്രീപൂമ്പൊടികൊണ്ടു  ദിഗന്തം  മൂടിത്തരുണീജഘന  മണിത്തേർതന്നിൽത്തെളിവൊടു രോമാവലിയാം  കൊടിമരമൊക്കത്തക്ക നിവിർത്തിക്കൊണ്ടക്കള്ളക്കണ്മുന കലഹപ്പുഞ്ചിരി  കളിയിൽക്കോപം  കർണ്ണേ മന്ത്രം  മധുരാലിംഗ നമധരാചുംബനമകമേ  പുളകം  പരുഷവിലോകനമെന്നുതുടങ്ങി  രഹസ്യപ്രഹരണമൊക്കെത്തേരിൽ  നിറച്ചും കൊണ്ടു നടന്നൊരുനേരം, പനിമതിമുഖിമാർ  പലരും  പലതരമൻപൊടു  മുൻപിലകമ്പടി കൂടി; പച്ചക്കുടയും  പച്ചത്തഴയും  പൊന്നിൻകൊമ്പുകൾ കാളം  ചിന്നം തകിലും മുരശും  ചെവിപൊടിയുമ്മാറിടിനിടിനെന്നു  കമപ്പിച്ചുംകൊണ്ടുലകിടമൊക്കെപ്പൊടിപെടുമാറുള്ളടവുകൾ  മുഴുവൻ ഝടിതി വിതന്വൻ പുരഹരമൂർത്തിതപംചെയ്യുന്ന തപോവനമൊക്കെച്ചെന്നു ചുഴന്നു; വസന്തബലാധിപസംക്ഷോഭംകൊണ്ടേററമുയർന്ന  മഹീരുഹപങ്  ക്തികളഗ്രത്തോളം

329 42










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/340&oldid=156220" എന്ന താളിൽനിന്ന് ശേഖരിച്ചത്