ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒന്നാമധ്യായം

ഇലത്തൂർ രാമസ്വാമിശാസ്ത്രികളുടെ വൃത്തരത്നാവലിയിൽ 'ഗദ്യവിശേഷങ്ങൾ ' എന്ന തലക്കെട്ടിൽ ആ മഹാകവി
<poem> "മനുകുലശേഖരദശരഥഭൂപതി-

           ചിരകൃതസുകൃതസുധാബ്ധിവിധൂനാം
            നിമികുലശേഖരജനകമഹീപതി-
            ദുഹിതൃകരകമലസങ്ഗ്രഹകാലേ
            ദിവി ദിവിഷദ്ഗണകരതലതാഡിത-
            ഘനരവബഹുവിധവാദ്യനിനാദൈ-
            രഖിലദിഗന്തരമതിമുഖരീകൃത
             മവനിരമരതരുപുഷ്പവികീർണ്ണാ."

എന്നൊരു ഉദാഹരണം ഘടിപ്പിക്കുന്നുണ്ടു്. എന്നാൽ ആഗദ്യം ചതുപഷ്പാദമാണെന്നു മാത്രമല്ല, അധോരേഖാങ്കിതങ്ങളായ ഭാഗങ്ങളിൽ കവി ദക്ഷയജ്ഞത്തിലേ ഗദ്യത്തിൽ നിന്നു വിഭിന്നമായ ഒരു രീതി സ്വീകരിക്കുകയും ചെയ്യുന്നു. അതിപ്രാചീനമായ പിംഗളന്റെ ഛന്ദശാസ്ത്രത്തിൽത്തന്നെ 'ലലനാ' എന്നപേരിൽ ഒരു ഗാഥാവിശേഷം കാണുന്നുണ്ടു്. അതിന്റെ ഉദാഹരണമാണ് താഴെചേർക്കുന്നതു് <poem> "യാ കുചഗുർവ്വീ മൃഗശിശുനയനാ

                     പീനനിതംബാ മദകരിഗമനാ
                     കിന്നരകണ്ഠീ സുരുചിരദശനാ

സാ തവ സൗഖ്യം വിതരതു ലലനാ."

25










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/36&oldid=156241" എന്ന താളിൽനിന്ന് ശേഖരിച്ചത്