ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ

ല്ലുനുറുർങ്ങെത്തല്ലിഞെരിച്ചാൻ ; മുനിപത്നികളെയുമാടപിടിച്ചവനോടിപ്പിച്ചാനഖിലദിഗന്തേ. ഉടയവരില്ലാതവരൊടുമിത്തരമടവുകളൊരുവനു ചെയ്തീടാമോ? കഷ്ടമതേയല്ലഷ്ടിവിഘാതാദിഷ്ടിക്കും ബത! നഷ്ടിപിണഞ്ഞൂ ; പണ്ടൊരുനാളുമിവണ്ണം വന്നീലിണ്ടൽപാടണിതൃക്കാലാണാ ; സത്യമിതഗ്രേ നിന്നതു കൊണ്ടിട്ടിത്ര പരപ്പിൽപ്പറയാകുന്നൂ ; പോയ്ക്കൂടാ ദൃഢമൊരിടത്തുമിനിക്കാല്ക്കീഴുതന്നെ സതതനിവാസം ; കനിവിനൊടെന്നാലപഗതശരണാൻ കരുണാവിഷയാൻ കാൽത്തളിർമൂലേ പതിതാനസ്മാൻ കാത്തരുളേണം."

2. ദേവിയുടെ വാഹനമായ സിംഹത്തിന്റെ പരാക്രമങ്ങൾ-

"പിന്നെയൊന്നിച്ചു കോപോദയാവേശമുൾക്കൊണ്ടു ചാവേറുപോലെ തുടർന്നസ്ത്രശസ്ത്രങ്ങൾ വർഷിച്ചു ദൈതേയസൈന്യങ്ങൾ മുട്ടുംവിധൗ തത്ര കാത്യായനീവാഹനം കേസരീന്ദ്രൻ ദൃഢാടോപമഗ്രേ സടാചക്രമൊന്നായ്ക്കുടഞ്ഞിത്രിലോകീതലം പൊട്ടുമാറഷ്ടദിഗ്ഭിത്തി മുട്ടക്കുഴങ്ങീടുമാറുദ്യദുദ്ദാമനാദേന പൂരിച്ചു രോദോന്തരാളം പുറപ്പെട്ടെതിർക്കുന്ന സേനാഭടാൻ കൂർത്തുമൂർത്തെത്രയും നീളമാളും നഖശ്രേണിയെക്കൊണ്ടു കുത്തിപ്പൊളിച്ചും, കൊടുംകത്തലംകൊണ്ടടിച്ചും, പുറങ്കാലുകൊണ്ടാഞ്ഞെറിഞ്ഞും, വളഞ്ഞോരു ലാംഗൂലമാം കാലപാശേന തല്ലിത്തകർത്തും, മുഖാഗ്രേന മുട്ടിക്കളഞ്ഞെത്തുപെട്ടോരെയെല്ലാം ക്ഷണേനൈവ തിന്നും, കനൽക്കട്ടചിന്നുന്ന കണ്ണും മിഴി

374










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/385&oldid=156254" എന്ന താളിൽനിന്ന് ശേഖരിച്ചത്