ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

"രണ്ടാമധ്യായം"
ആദ്യത്തെ ഭാഷാചന്വുക്കൾ.
മണിപ്രവാളം. മണിപ്രവാളപ്രസ്ഥാനത്തിന്റെ ഉൽപത്തിയെപ്പററി വിസ്തരിച്ചു് ഒരു പ്രതിപാദനം ഈ അവസരത്തിൽ ആവശ്യകമാണെന്നു വിചാരിക്കുന്നില്ല.സംസ്കൃതഭാഷയിൽ അത്യന്തം നിഷ്ണാതന്മാരും സാഹിത്യരസികന്മാരിൽ അഗ്രഗണ്യന്മാരുമായ നന്വൂരിമാർക്കു് ചെന്തമിഴിൽ ജ്ഞാനവും ആ ഭാഷയിൽ കവനം ചെയ്യുവാനുള്ള ാമർത്ഥവുമുണ്ടായിരുന്നില്ല. സംസ്കൃതത്തിൽമാത്രം കാവ്യങ്ങൾ രചിച്ചാൽ സാമാന്യജനങ്ങളുടെ പ്രീതി സന്വാദിക്കുവാൻ മാർഗ്ഗവുമില്ലായിരുന്നു. സാമുദായികമായുംസാംസ്കാരികമായും കേരളത്തിലേ ആര്യദ്രാവിഡബന്ധത്തിനു പല പ്രത്യേകതകളുമുണ്ട്. തങ്ങൾക്കു് അനേകം പ്രകാരത്തിൽ അടുപ്പമുണ്ടായിരുന്ന അന്വലവാസികൾ, നായന്മാർ മുതലായവരുടെ വിജ്ഞാനസന്വത്തുവർദ്ധിപ്പിക്കുന്നതിനും മലയാളഭാഷയെ സംസ്കൃതത്തിന്റെ രീതിയിൽ ഉത്തരോത്തരം വികസിപ്പിക്കുന്നതിനും തദ്ദ്വാരാ തങ്ങൾക്കും അവർക്കും തമ്മിലുള്ള സൌഭ്രാത്രനിർവിശേഷമായ സൌഹാർദ്ദം പരിപുഷ്ടമാക്കുന്നതിനും കുശാഗ്രബുദ്ധികളായ നന്വൂരിമാർ ഒരു ഉപായം കണ്ടപിടിച്ചു.

അതാണു് അവർ അഭിനവമായി സൃഷ്ടിച്ച "മധുരമധുരഭാഷാസംസ്കൃതാന്യോന്യസമ്മേളനസുരഭില"മായ മണി

29










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/40&oldid=156262" എന്ന താളിൽനിന്ന് ശേഖരിച്ചത്