ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ ചാരങ്ങളായിരുന്ന പല പഴയ മലയാളപദങ്ങളും പ്രതി നിമിഷമെന്നപോലെ അതിനു മുൻപുതന്നെ ഭാഷയിനിന്നു് അന്തർദ്ധാനം ചെയ്തുകഴിഞ്ഞിരുന്നു. എങ്കിലും അവർ നമുക്കു് ബാക്കികിടന്ന അനേകം പ്രാചീനപദങ്ങളും ഗൌണപ്രയോഗങ്ങളും സമ്മാനിച്ചിട്ടുള്ളതു ഞാൻ അവിടവിടെ ദിങ് മാത്രമായി എടുത്തുകാണിച്ചിട്ടുണ്ട്. രസാനുഗുണമായിരിക്കണം രദപ്രയോഗമെന്നുള്ള ആലങ്കാരികമതവും വീരരസപ്രധാനങ്ങളായ ചമ്പുക്കളിൽ സംസ്കൃതത്തിന്റെ തൂക്കം അധികമാകുന്നതിനു് ഒരു കാരണമായിത്തീർന്നു. ശൃങ്ഗാരവും ഹാസ്യവും പ്രകടിചപ്പിക്കുന്ന ഗദ്യങ്ങളിൽ താരതമ്യേന സംസ്കൃതപദങ്ങക്കു കുറവുമില്ലെന്നില്ല. ചുരുക്കത്തിൽ സഹൃദയശിരോമണിയായ വടക്കുംകൂർ രാജരാജവർമ്മ ഇളയരാജാവു് ഒരു സന്ദർഭത്തിൽ വർണ്ണിച്ചിട്ടുള്ളതുപോലെ പ്രസ്തുതകൃതികൾ ഇക്കാലത്തു് ഇരുമ്പുവേലി ചുറ്റും കെട്ടീട്ടുള്ള കരിമ്പിൻതോട്ടങ്ങളാണെന്നുള്ളതിനു സംശയമില്ല. പക്ഷേ അധികൃതന്മാർക്കു് ആ തോട്ടങ്ങളുടെ അകത്തു പ്രവേശിക്കുകയും അത്യന്തം മധുരമായ രസം ആ സ്വദിക്കുകയും ചെയ്യാം. ഞാനും ഒരവസരത്തിൽ ഭാഷാചമ്പുക്കളെ കൈരളീദേവിയുടെ കണ്ഠാലങ്കാരമായ വാടാമലർമാലയിലേ ചെമ്പകപ്പൂക്കളാണെന്നു് ഉല്ലേഖനം ചെയ്തിട്ടുണ്ട്. അവയുടെ പരിമളം ആഘ്രാണിക്കുവാൻ ആ ധുനികന്മാരിൽ ചിലർക്കു ശക്തിയില്ലെങ്കിൽ അതു് അവയ്ക്കു ഒരു ദൂഷണമാകകയില്ല; മസ്തിഷ്കത്തിനു നല്ല ബലമുള്ളവർ അവയെ സമീപിച്ചു മഹാനീയമായ മാനസാനന്ദം

394










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/405&oldid=156268" എന്ന താളിൽനിന്ന് ശേഖരിച്ചത്