ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒൻപതാമധ്യായം അനുഭവിച്ചുകൊള്ളും. സാർവജനീനമായ സമാരാധനത്തെ അവയ്ക്കു് ആശ്ക്കുവാൻ ന്യായമില്ല; അവയുടെ പക്ഷപാതികൾ അതു പ്രതീക്ഷിക്കുന്നുമില്ല.

            ചമ്പുക്കളിലേ ചില ദോഷങ്ങൾ. 

ഭാഷാചമ്പുക്കളിലേ പ്രധാനദോഷം യതിഭംഗമാണെന്നു ഞാൻ മുൻപുതന്നെ പ്രസ്താവിച്ചിട്ടുണ്ട്. "ശ്രീവത്സം കൊണ്ടുമേറെപ്പെരികെ നിറമെഴും" എന്ന പദ്യം രചിക്കുവാൻ കഴിവുള്ള പാരിജാതഹരണകാരനാണു് "ഉൽഫുല്ലശ്രീസരോജേ നവനവമരനൊടങ്കം പൊരും" എന്നുമെഴുതുന്നത്. "ആഭോഗംപൂണ്ടു സിംഹോപരി പരിലസിതാം" എന്ന പദ്യം നിർമ്മിക്കുവാൻ ശക്തിയുള്ള ഗൌരീചരിതകാരനാണു് "പൌലോമീദേവിയും ചിത്തദജതരുണിയുമിത്യാദിമുഗ്ദ്ധാംഗനാനാം" എന്നും, "ദർപ്പാന്ധസ്സംപ്രതസ്ഥേ മഹിഷദനുജരാജോ മഹാഭീഷണാത്മാ" എന്നുമുള്ള വരികൾ രചിക്കുന്നതു്. ഇത്തരത്തിലുള്ള ഉദാഹരണങ്ങൾ പ്രായേണ എല്ലാ ചമ്പുക്കളിലും സുലഭങ്ങളാണു്. യതിഭംഗം കൊണ്ടുണ്ടാകാവുന്ന അസഹനീയമായ ശ്രവണശല്യത്തെപ്പറ്റി അറിവില്ലാതിരുന്നവരല്ല ഭാഷാചമ്പൂകർത്താക. അശ്രദ്ധ തന്നെയായിരിക്കണം അവർക്കു് ഈ വിഷയത്തിൽ അലംഭാവത്തിനുള്ള കാരണം. അല്ലെങ്കിൽ മണിപ്രവാളകവിതയ്ക്കു സംസ്കൃതകവിതയെ അപേക്ഷിച്ചു് അങ്ങനെ ഒരു വൈകല്യം ഇരുന്നുകൊള്ളട്ടെ എന്നു് അവർ കരുതിയതായും വിചാരിക്കാം. പരസ്വാപഹരണമെന്ന മറ്റൊരു ദോഷ

395










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/406&oldid=156269" എന്ന താളിൽനിന്ന് ശേഖരിച്ചത്