ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒൻപതാമധ്യായം

മറ്റൊരു പ്രധാനമായ ദോഷം അനൗ ചിത്യമാമെന്നു പലരും ചൂണ്ടിക്കാണിക്കാറുണ്ട്. ചമ്പുക്കാരന്മാരുടെ ചില മങ്ഗലശ്ലോകങ്ങളിൽ പോലും ഗ്രാമ്യമായ ശൃങ്ഗാരത്തിന്റെ ലാഞ്ഛനം പ്രായികമായുണ്ടെന്നു പറേണ്ടതില്ലല്ലോ. അതു പോകട്ടെ . ശൂർപ്പണഖയെക്കൊണ്ടു രാവണനോട് "ഇന്നീയല്ലോ പുരാ കൊന്നതു മമ ദയിതം"എന്ന ശ്ലോകത്തിൽ "ചെവിയിൽ പൊറായുന്ന വാർത്തകൾ" പറയിച്ചതും, ഇന്ദ്രാണിയേയും സത്യഭാമയേയും കൊണ്ടു മീൻതെരുവിലെ ഭാഷയിൽ അന്യോന്യം ശകാരിപ്പിച്ചതും മറ്റും ചമ്പുക്കളുടെ ഗൌരവത്തിനു യോജിച്ചതല്ലെന്നാണു അവരുടെ പക്ഷം. ഈ പക്ഷത്തിനു ഞാൻ പ്രതികൂലനല്ല. എന്നാൽ ഇവക ഘട്ടങ്ങളിൽ ആ കവികളുടെ അഭിസന്ധി എന്തായിരുന്നു എന്നു കൂടി നാം സ്വല്പം പരയ്യാലോചിക്കേണ്ടതുണ്ട്. അവർക്ക് ഓരോ ഘട്ടത്തിലും അത്യുൽകടങ്ങളായ വികാരങ്ങളെ അവയുടെ പരമകാഷ്ഠ വരെ വികസിപ്പിക്കണമെന്നു മാത്രമായിരുന്നു മോഹം; അതിനാൽ ഏതു പാത്രത്തെ കൊണ്ടാണ് തങ്ങൾ ആ കാലഘട്ടത്തിൽ കൈകാരയ്യം ചെയ്യുന്നത് എന്നുള്ള ആലോചനയേ അവർക്കു മനസ്സിൽ അങ്കുരിച്ചിരുന്നില്ല. സഹൃദയൻമാർക്കു തന്നിമിത്തം വൈരസ്യം ഉളവാക്കാൻ മാർഗ്ഗമുണ്ടെങ്കിലും സാമാന്യ ജനങ്ങൾക്കു രസിക്കുവാൻ അത് ഒരു ഉപായമായി പരണമിക്കുകയാണ് ചെയ്തതു. ചമ്പൂകാരൻമാരോട് വളരെയെല്ലാം കടപ്പെട്ടിട്ടുള്ള കുഞ്ചൻ നമ്പ്യാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/408&oldid=156271" എന്ന താളിൽനിന്ന് ശേഖരിച്ചത്