ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒൻപതാമധ്യായം ദോഷം ആ ആക്ഷേപത്തെ അർഹിക്കുന്നില്ലെന്നും പ്രത്യുത തദ്ദ്വാരാ കവികൾക്കു ലഭിക്കുന്ന സ്വാതന്ത്രം നിമിത്തം അതിനെ ഒരു ഗുണാന്തരമായി വോണം പരിഗണിക്കുവാൻ എന്നും നമ്മുക്ക് അനായസേന ബോധ്യമാകുന്നതാണ്. "കുടംനിറയ നീർ കോരികന്യകാസിക്തപൂമരം" 'മരന്ദകളയാ വാചാ സല്ലപൻ പല ദനമ്പതി' മുതലായ ഉണ്ണിയാടി ചരിതത്തിലെ പ്രയോഗങ്ങളിനിന്നു പ്രസ്തുതശൈലിയുടെ ഉപജ്ഞാതാവു പുനമല്ലെന്നും സ്പഷ്ടമാകുന്നു. 'സാമാന്യം വിട്ടെഴുമൊരു ഗുണഭോകയാം ഭാഗിനേയീം' എന്നു വലിയകോയിത്തമ്പുരാനും പ്രയോഗിക്കുന്നുണ്ടല്ലോ.

      അകകാമ്പ്, മനകാമ്പ്, എന്നീ പദങ്ങൾ പണ്ട് ആ രൂപങ്ങളിൽ തന്നെയാണ് പ്രസുക്തങ്ങളായിരുന്നതു്. അകകുരുന്തു, മനകുരുന്തു എന്നീ രാമചരിതപ്രയോഗളിൽനിന്നും മറ്റും ആ വസ്ഥുത ഗ്രഹിക്കാം. അകക്കാമ്പും, മനക്കാമ്പും ഭാഷയിൽ പിന്നീട് കയറിവന്നതാണു്. ഭുവനവിഡയിനാ രാവണരാതിതനോടു് മുതലായ ഭാഗങ്ങളിൽ വിശേഷണവിശേഷ്യങ്ങളിൽ ഒന്നിനോടു ഭാഷാവിദക്തിപ്രത്യവും മറ്റൊന്നിനോടു സംസ്കൃതവിഭക്തിപ്രത്യയവും ചേർക്കുന്നത് അത്തരത്തിലുള്ള പ്രയോഗങ്ങൾ വൈചിത്ര്യാധായകത്വം നിമിത്തം ചമൽകാരജനകങ്ങളാകുമെന്നു ചമ്പുകാരന്മാർ കരുതിയിരുന്നതിനാലാണ്. ചുരുക്കത്തിൽ ഭാഷാചമ്പുക്കൾ നിർദോഷങ്ങളാണെന്നു പറവാൻ പാടില്ലെങ്കിലും അവയിൽ കാണുന്ന വൈകല്യങ്ങൾ ഗുണപൌഷ്കല്യത്തിൽ നിമഗ്ന

399










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/410&oldid=156274" എന്ന താളിൽനിന്ന് ശേഖരിച്ചത്