ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ ഒന്നിനൊന്നു സംസ്കൃതത്തിന്റെ ആധിപത്യത്തിനു വിധേയന്മാരുമായി. അപ്പോൾ അവരുടെ കൃതികളിൽ യഥാർത്ഥമായ മണിപ്രവാളത്തിന്റെ പരിമളവും പരിപാകവും മസൃണതയും മാധുര്യവും അപ്രത്യക്ഷമായിത്തീർന്നതിൽ അതിശയിക്കുവാനില്ലല്ലോ. ഇതിനൊരു മകുടോദാഹരണമാണു രാമപാണിവാദന്റെ ഹാസ്യകൃതികളിൽ ഒന്നായ ദൗർഭാഗ്യമഞ്ജരി. ആ ചമ്പുവിനു മണിപ്രവാളസാഹിത്യത്തിൽ രാമക്കറുപ്പിന്റെ ചക്കീചങ്കരത്തിനു നാടകപ്രസ്ഥാനത്തിലും ശീവൊള്ളി നാരായണൻ നമ്പുരിയുടെ ദാത്യുഹസന്ദേശത്തിനു സന്ദേശപ്രസ്ഥാനത്തിലുമുള്ള സ്ഥാനം കല്പിക്കാവുന്നതാണ്. രാമപാണിവാദനും ചമ്പൂപ്രസ്ഥാനവും. ശംബരവധം ചമ്പു. രാമപാണിവാദന്രെ അനേകം കൃതികളിൽ 'മങ്ഗലം ശാർങ്ഗധന്വം'എന്നൊരു കവിമുദ്രകാണ്മാനുണ്ട് എന്നു മുൻപു പറഞ്ഞുവല്ലോ. അദ്ദേഹത്തിന്റെ രാസക്രീഡ ആട്ടക്കഥയിലേ "വിതരതു വിപുലമേ മങ്ഗലം ശാർങ്ഗദന്വം"എന്ന പോലെ മുദ്രയുള്ള ഒരു ഭാഷാചമ്പു എനിക്കു കാണുവാൻ ഇടവന്നിട്ടുണ്ട്. അതിലേ കഥ ശംബരവധമാണ്. ഇതിനുമുൻപു പ്രതിപാദിതങ്ങളായ ചമ്പുക്കൾക്കും ഈ ചമ്പുവിനും തമ്മിൽ ഭാഷാ വിഷയത്തിൽ പ്രകടമായ വ്യത്യാസമുണ്ട്. താഴെക്കാണുന്ന പദ്യങ്ങൾ ശംബരവധത്തിൽ ഉള്ളതാണ്.

൪൦൪










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/415&oldid=156279" എന്ന താളിൽനിന്ന് ശേഖരിച്ചത്