ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ ൩.ശംബരനും മായാവതിയും ദാശരാജനഥ ജന്തുതൻ ജഠരമാശു കീറിന ദശാന്തരേ പേശലാകൃതികലർന്ന ബാലകനെയാശയോടു കരു [തീടിനാൻ] ദേശവാഴി ദനുജേന്ദ്രനാം പ്രഥിതശംബരന്റെ തിരു [മുൻപിലും] ക്ലേശഹീനമൊരു കാഴ്ചവച്ചകലെ വാങ്ങിനിന്നു തൊ [ഴുതീടിനാൻ] ആദായ തം ച സുകമാരതരം കുമാരം ദാനേന സാധു പരിതോഷ്യ ച ദാശരാജം മായാവതീതി കപടേന നിജാലയസ്ഥാ മാഹൂയ താം രതിമഭാഷത ശംബരോയം. ഇളയ്ക്കാതേ കാലം കളമൊഴി,കളഞ്ഞീടരുതെടോ; വളർക്കാമോ ബാലം കമപി കമനീയം കമനി,തേ? കളിക്കാമാനന്ദപ്പുഴയിലവനെക്കൊണ്ടു സതതം കളിക്കാമിക്കാലം;കളബഗമനെ,കാൺക സുകൃതം. നാളീകായുധനെക്കരേണ സരസം മേടിച്ചു മായാവതീ ലാളിച്ചൻപൊടു നാളിൽനാളിലധികം മോദേന വാണീടിനാൾ.

൪൦൬










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/417&oldid=156281" എന്ന താളിൽനിന്ന് ശേഖരിച്ചത്