ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒൻപതാമധ്യായം

9. "ചെണ്ടക്കോൽപ്രായമായ് ക്കൊണ്ടധിനിടിലതടം
ബവ്യഭസ്മത്രിപുണ്ഡ്രം;
കൊണ്ടേ ചാർത്തീടുമാറി, ല്ലതിലുടനിടുമാ-
റിന്ന കേളുർദ്ധ്വപൂണ്ഡ്രം;
എന്നത്രേയല്ല പൂവട്ടകവടിവിൽ വിള-
ങ്ങും കഷണ്ടിത്തലയ്ക്കൽ-
ച്ചെന്നിയ്ക്കച്ചേർത്ത കുഞ്ചിക്കുടുമയിലൊരു പാ-
ണ്ഡിത്യമോ പിന്നെയല്ലോ."

ഈ രാമപാമിവാദനെപ്പറ്റിയാണു് ഹാസ്യരസമെന്നാൽ എന്തെന്നറിഞ്ഞികൂടാത്ത കവിയെന്നും തന്നിമിത്തം കുഞ്ചനിൽനിന്നു ഭിന്നനെന്നും ചിലർ ശപഥം ചെയ്യുന്നതു്. ഞാൻ മുൻപു നിർദ്ദേശിച്ചതും അല്ലാത്തതുമായ പല കാരണങ്ങളെക്കൊണ്ടും അനേകം പ്രാചീനഭാഷാചമ്പുക്കൾ പാറ്റകൾക്കു തീറ്റയായി പ്രപഞ്ചരംഗത്തിൽനിന്നുതിരോ ഭവിച്ചു. അതിന്റെ ഉച്ഛിഷ്ടമായി നമുക്കു കിട്ടീട്ടുള്ള ചമ്പുക്കളെപ്പറ്റി മാത്രമാണു് ഇതുവരെ പ്രസ്താവിച്ചതു്. ഇനിയും പഴയഗ്രന്ഥപ്പുരകൾ നിപുണമായി പരിശോധിക്കുന്ന പക്ഷം ഈ പ്രസ്ഥാനത്തിൽ പെട്ട ചിലകൃതികൾകൂ കണ്ടുകിട്ടാതെയിരിക്കുകയില്ലെന്നു് നമുക്കു് ആശിക്കാം. ഒരു കാര്യം ഊന്നിയൂന്നിയുറപ്പിച്ചു പറയണമെന്നു് എനിക്കു് ഉദ്ദേശമുണ്ട്. ചമ്പുക്കൾതാണാൽ എത്ര താഴുമെന്നും ആട്ടക്കഥകൾ ഉയർന്നാൽ എത്ര ഉയരുമെന്നും ഒരു സഹൃദയമൂർദ്ധന്യൻ ഒരിക്കൽ ചോദിക്കുകയുണ്ടായി. ആ ചോദ്യം വളരെ അർത്ഥവത്താണു്. ഒരു കോട്ടയം, ഒരു ഉണ്ണായി, ഒരശ്വ

415










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/426&oldid=156291" എന്ന താളിൽനിന്ന് ശേഖരിച്ചത്