ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ

തി, ഒരു തമ്പി ഇങ്ങനെ കൈവിരൽകൊണ്ടു് എണ്ണാവുന്ന ഏതാനം ചിവരെ ഒഴിച്ചാൽ മറ്റു് എത്ര കവികളുടെ കഥകളികളാണു് സാഹിത്യദൃഷ്യാ ഉൽക്രഷ്ടപദവിയിൽ കയറുവാൻ അർഹങ്ങളായിട്ടുള്ളതു്? അതാണോ ചമ്പുക്കളുടെ അവസ്ഥ? അവയിൽ നൂററിനു തൊണ്ണൂറ്റഞ്ചു ശതമാനവും പത്തരമാറ്റു തങ്കമാണു് ; കഥകളികളിൽ അഞ്ചു ശതമാനം മാത്രവും . ആടിക്കാണാനും പാടിക്കേൾക്കാനും കൊള്ളാവുന്നവയെന്ന നമുക്കു സമ്മതിക്കാവുന്ന മുൻപു നിർദ്ദേഷിച്ച ആട്ടുകഥകളിത്തന്നെ നളചരിതം ഒന്നു കഴിച്ചാൽ ബാക്കി ഏതിലാണു് അനുസ്യൂതമായി രസസ്ഫൂർത്തി കളിയാടുന്നതു്? ആകെക്കൂ നോക്കിയാൽ പഴയ ഭാഷാപമ്പുക്കളുടെ സ്ഥാനം ആട്ടുകഥകൾക്കു ലഭിച്ചിട്ടില്ലന്നു പറയുന്നതു് അവയ്ക്കു് ഒരു അപകർഷമായി ഭാവുകന്മാർ കരുതേണ്ടതില്ല. അതുകൊണ്ടു് കൊല്ലം ഏഴും എട്ടും ശതകങ്ങളിലും അതിനു മുനപും നിർമ്മി തങ്ങളായ ഭാഷാചമ്പുക്കളെ ഗ്രന്ഥപ്പുരതോറും നിഷ്കൃഷ്ടമായി തിരഞ്ഞു കണ്ടുപിടിച്ചു പ്രകാശനം ചെയ്യിക്കേണ്ടതു് ഓരോ ഭാഷാഭിമാനിയുടെയും ഒഴിച്ചുക്രടാത്ത ചുമതലയാകുന്നു. ഇവയിൽ ഒരോലയെങ്കിലും, ഒരക്ഷരമെങ്കിലും, ഇനിയും ഇനിയും നശിച്ചുപോകുവാൻ അനുവദിക്കുന്നതു് ഇന്നത്തേ തലമുറയുടെ മേൽ ഭാവികാലം ന്യായമായി ആരോപിക്കാവുന്ന അക്ഷന്തവ്യങ്ങളായ അപരാധങ്ങളിൽ അഗ്രഗണ്യമായിരിക്കുമെന്നാണു് എന്റെ അഭിപ്രായം.

416










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/427&oldid=156292" എന്ന താളിൽനിന്ന് ശേഖരിച്ചത്