ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പത്താമധ്യായം

ആധുനികചമ്പുക്കൾ

====ഗ്രാമത്തിൽ രാമവർമ്മകോയിത്തമ്പുരാൻ.==== അധുനാതനമായ ഭാഷാചമ്പൂപ്രസ്ഥാനത്തിൻന്റെ ജനയിതാവെന്നു പറയേണ്ടതു ഗ്രാമത്തിൽ രാമവർമ്മകോയിത്തമ്പുരാനെയാകുന്നു. അദ്ദേഹം 1028-ാമാണ്ടു് മിഥുനമാസത്തിൽ ഉത്രട്ടാതിനക്ഷത്രത്തിൽ ജനിച്ചു.പിതാവു് അരൂർ മാധവഭട്ടതിരിയും മാതാവു് അംബികാദേവിത്തമ്പുരാട്ടിയും ആയിരുന്നു.  പപ്പുപിള്ള ആശാനും തിരുവല്ലാ ചെങ്കോട്ടു കൊച്ചുപിള്ള ആശാനുമായിരുന്നു ആദ്യത്തെ ഗുരുക്കന്മാർ.  പിന്നീടു് അലങ്കാരം, തർക്കം, വ്യാകരണം, ശില്പശാസ്ത്രം, വേദാന്തം എന്നീ വിഷയങ്ങൾ എണ്ണയ്ക്കാട്ടു കൊട്ടാരത്തിൽ കൊച്ചനുജൻരാജാവെന്ന പേരിൽ പ്രസിദ്ധനായിരുന്ന കേരളവർമ്മതമ്പുരാനോടും,വൈദ്യശാസ്ത്രം അനന്തപുരത്തു മൂത്തകോയിത്തമ്പുരാനോടും അഭ്യസിച്ചു.സംഗീതത്തിലും അദ്ദേഹത്തിനു നല്ല ജ്ഞാനമുണ്ടായിരുന്നു.(1)മീനകേതനചരിത്രം ചമ്പു,  (2)കുചേലവൃത്തം മണിപ്രവാളം, (3)അന്യാപദേശമാല, (4) രസസ്വരൂപനിരൂപണം ഈ ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ കൃതികളാണു്.  ഇവയെല്ലാം മുദ്രണം ചെയ്തിട്ടുണ്ടു്.  മീനകേതനചരിതത്തിൽ അഞ്ചു ഭാഗങ്ങളേ കിട്ടീട്ടുള്ളൂ.  കവി ഗ്രന്ഥം മുഴുവനാക്കീട്ടി

417

53










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/428&oldid=156293" എന്ന താളിൽനിന്ന് ശേഖരിച്ചത്