ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പത്താമധ്യായം

           ഭങ്ഗം ദുഷ്കൃതിയിങ്കനിന്നു വിരമി_
                പ്പിച്ചീടുമാലജ്ജയും
           അന്യാസങ്ഗകളങ്കിയാകുമവീനീ_
                പാലാതമ്നജൻ തന്നെയും 
           നിന്ദിച്ചിട്ടഥ യാത്രയായ പരിമേ_
                യേർഷ്യാകുലേവാങ്ഗനാ."
6.  നായകന്റെ വിരാഹാമയം_
           "മോഹനഗാത്രിയിലേറ്റും 
           സ്നേഹത്തിൻ മഗ്നാകുമവനപ്പോൾ  
           ആമയമുടനുടനേറ്റും
           പൂമെയ്യിൽ വളർന്നതെത്രയും യുക്തം."
           ഇവിടെ ആമയെന്നും ആ മയമെന്നും അർത്ഥയോജന ചെയ്യേണ്ടതുണ്ട്. 
     'പിന്നീക്കുഴക്കടലൊക്കെയുണങ്ങിവറ്റും' 'ക്രുരല്ലിങ്കിപ്പിശാചിൻ മുഖദരി ചൊരിയും പാവകജ്വാലപോലെ' എന്നിങ്ങനെ ചില നല്ലവരികളും അവിടിവിടെ ഇല്ലാതില്ല. 'ശ്രീമൽകേരളഭാഷ മേലിലധികം വർദ്ധിച്ചു വന്നീടുവാൻ' ആണ് കവി പ്രസ്തുതചമ്പൂപ്രബന്ധം നിർമ്മിച്ചതെന്നു കാലികാന്തങ്ങളിൽ സൂചന കാണുന്നു. ഗദ്യങ്ങൾ പഴയ മാതിരിയിലും പുതിയ മാതിരിയിലുംമീനകേതന ചരിത്രത്തിലുണ്ട്. പുതിയ മാതിരിയിലാണ്  അധികം. പുതിയ ഗദ്യത്തിനു വൃത്തഗന്ധിത്വമില്ല. ആരീതി ദാമോതരച്ചാക്കിയാരുടെ കാലത്തു പ്രചരിച്ചിരുന്നു

421










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/432&oldid=156298" എന്ന താളിൽനിന്ന് ശേഖരിച്ചത്