ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ എങ്കിലും പിന്നീട് അസ്തമിതമായി എന്നു നാം ധരിച്ചുവല്ലോ. അതിനെ രണ്ടാമതും ചമ്പൂസാഹിത്യത്തിൽ പ്രവേശിപ്പിച്ചതു രാമവർമ്മകോയിത്തമ്പുരാനാണ്. ഒരു ചെറിയ ഗദ്യം താഴെച്ചേർക്കുന്നു.

      "അനന്തരം പൂർണ്ണചന്ദ്രങ്കനിന്നു നിരന്തരമാം വണ്ണം നിർഗ്ഗളിക്കുന്ന വിഷധാരെപോലെയിരിക്കുന്നു പ്രിയതന വചനത്തെ സമാകർണ്ണം ചെയ്തുള്ള സ്വർണ്ണദ്വീപവിണ്ണവർനാഥനാകട്ടെ പിന്നെയും തന്നുടെ നന്ദനനുടെ മനസ്സിനെ ന്യായോപന്യാസംകൊണ്ടു വശീകരികകാനായിട്ടിപ്രകാരം പറഞ്ഞു : 'എടോ പ്രിയതനയാ, വിനയപ്രധാനങ്ങളാകുന്ന സകലഗുണഗണങ്ങളെക്കൊണ്ടു പരിപൂർണ്ണനായിരിക്കുന്നു നീ അഖിലാശ്രമസാദ്ധ്യങ്ങളായ സദ്ധർമ്മങ്ങളുടെ സിദ്ധിക്കു സാധാനഭ്രുതമായും ആശ്രമങ്ങളിൽ വച്ചു രണ്ടാമത്തേതാണങ്കിലും ഒന്നാമതായും നിശ്ശേഷാ പുരുഷന്മാർക്കു അവിശേഷ​ സാധനീയമയിരിക്കുമശേഷ പുരുഷാർത്ഥങ്ങളേയുമപേക്ഷിച്ചു  ക്ലേശലേശമില്ലാതിരിക്കുന്നതായും ഹർഷോൽകർഷാകർഷമായും പുരുഷോത്തമപ്രഭൃതികളാലുമങ്ഗീകൃതമായുമുള്ള തൃതീയപുരുഷാർത്ഥപ്രാപിക്കൂ ഹേതുഭൃതമായും സന്തതദൈന്യധ്വംസനകരസന്താനോൽപാദകനന്ദനനുമായുമിരിക്കുന്ന വിവാഹത്തെ നിരസിച്ചിങ്ങനെ പറയുന്നതു ശരിയായിട്ടാലോചിച്ചിട്ടല്ലെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു."

തമ്പുരാന്റെ പാദ്യത്തിനോ ഗദ്യത്തിനോ പറയത്തക്ക ആകർഷകത്വമില്ല. ആ അപജയത്തിൽ പകുതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/433&oldid=156299" എന്ന താളിൽനിന്ന് ശേഖരിച്ചത്