ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പത്താമധ്യായം

കവിസിദ്ധവും പകുതി കലാസിദ്ധവുമാകുന്നു. ആകാലികങ്ങളായ പുഷ്പങ്ങൾക്ക് സൈലഭ്യമോ ഫലങ്ങൾക്കു മാദുര്യമോ ഉണ്ടായിരിക്കുകയില്ലല്ലോ. അല്ലെങ്കിൽ കവിയ്ക്കു കാലത്തെ കീഴടക്കത്തക്ക വാസനാസമ്പത്തു കൈവശമായിരിക്കണം ; എന്നാൽ മാത്രമേ ഒരു കണക്കിലെല്ലാം ഒപ്പിച്ചു മാറാൻ സാധിക്കുകയുള്ളൂ. 
   ചങ്ങനാശ്ശേരി രവിവർമ്മകോയിത്തമ്പുരാൻ . ഭാഷയുടെ ഭാഗ്യതിരേകത്താൽ അത്തരത്തിൽ അസാമാന്യനമായ ശക്തിവൈഭവത്തോടുകൂടിയ ഒരു കവിവർയ്യൻ 1037-ാമാണ്ടു് മകരമാസം 17-ാംനു ഉത്രം നക്ഷത്രത്തിൽ ഭ്രജാതനായി. അദ്ദഹമാണ് ചങ്ങനാശ്ശേരി ലക്ഷഈപുരത്തു കോട്ടാരത്തിൽ രവിവർമ്മകോയിത്തമ്പുരാൻ. അച്ഛൻ പരപ്പനാട്ടിനു മമുത്തോടത്തില്ലത്തേ ഒരു നമ്പൂരി ആയിരുന്നു. തിരുവാപ്പിൽ രാമവാര്യറായിരുന്നു ആദ്യത്തേ ഗുരുനാഥൻ. പിന്നീടു പ്രസിദ്ധസംസ്കൃത പണ്ഡിതനും വിശിഷ്ടകവിയുമായിരുന്ന അദ്യേഹത്തിന്റെ ജ്യേഷ്ഠൻ ആയില്യംതിരുനാൾ  കേരളവർമ്മകോൗയിത്തമ്പുരാൻ കാവ്യനാടകങ്ങളും മണ്ണടിക്കാരൻ ഒരു പോറ്റി സിദ്ധാന്ത കൗമുദിയും പഠിപ്പിച്ചു. തദനന്തരം ഒരു ഗുരുവിന്റെ സഹായത്തോടുകൂടി ഇംഗ്ലീഷുഭാഷ വശമാക്കുകയും അനാന്തപുരത്തു രാജവർമ്മ മൂത്തകോയിത്തമ്പുരാന്റെ അന്തേവാസിയായി അഷ്ടാങ്ഗഹൃദയം അഭ്യസിക്കുകയും ചെയ്തു. ജ്യോതിഷത്തിലും നമ്മുടെ കവിയ്കു ജ്ഞാനമുണ്ടായിരുന്നു. അവിടുത്തേ പ്രിതിഭാവിശേഷം അനന്യസാധാരണമായി 

423










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/434&oldid=156300" എന്ന താളിൽനിന്ന് ശേഖരിച്ചത്